റോസമ്മ ജയിംസ്
പത്തനംതിട്ട വയലത്തല മഠത്തിലേത്ത് പുതകല്ലില്‍ ജയിംസ് മാത്യുവിന്റെ ഭാര്യ റോസമ്മ (ഡെന്‍സമ്മ-50) 2012 ഓഗസ്റ്റ് 28 ചൊവ്വാഴ്ച നിര്യാതയായി. സംസ്‌കാരം സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ 11-ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടത്തി. അയിരൂര്‍ താഴമണ്‍ ചുഴിക്കുന്നില്‍ കുടുംബാംഗം. മക്കള്‍: ജതീഷ്, ജിഷ (ഇരുവരും പൂനൈ), ജെബി.
അയിരൂര്‍ താഴമണ്‍ പാപ്പച്ചന്റേയും എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലി തെക്കേച്ചിറ രാജമ്മയുടേയും രണ്ടാമത്തെ മകളാണ്. ഡെന്‍സമ്മയുടെ സഹോദരങ്ങള്‍: ഡോളമ്മ, ഡാര്‍ളിക്കുട്ടി. കരിക്കംപള്ളില്‍ നന്നാട്ടുമാലി വക്കച്ചന്റേയും മുട്ടാര്‍ ശ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മകളാണ് രാജമ്മ.
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതനായ ഔതക്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി ജോസഫ് (കുട്ടിയമ്മ-83) 2012 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.05-ന് നിര്യാതയായി. സംസ്‌കാരം ഓഗസ്റ്റ് ഒന്നിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍ നടത്തി. ചങ്ങനാശേരി പാലാത്തറ കുടുംബാംഗം. മക്കള്‍: ജോയിച്ചന്‍ (കരിക്കംപള്ളില്‍ ബാങ്കേഴ്‌സ്, അമ്പലപ്പുഴ), ഫിലിപ്പുകുട്ടി, സണ്ണിക്കുട്ടി, നിര്‍മ്മല (ചെന്നൈ), ലൈസാമ്മ (തിരുവല്ല), റോസിലി (യു.എസ്.എ). മരുമക്കള്‍: തങ്കമ്മ കൊറത്തറ (കണ്ണാടി), ജീന കവലയ്ക്കല്‍ (ചമ്പക്കുളം), മേഴ്‌സി കരിപ്പാശേരി (കാവാലം), റ്റോമിച്ചന്‍ ചാലയ്ക്കല്‍ (ചങ്ങനാശേരി/ചെന്നൈ), രാജു പള്ളിത്താനം (പാണ്ടി/തിരുവല്ല), സാജു പൂവത്തുംമൂട്ടില്‍ (കൂത്രപ്പള്ളി/യു.എസ്.എ)
പായിപ്പാട് വെട്ടികാട് പോളച്ചിറ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് റിട്ടയേഡ് അക്കൗണ്ട്‌സ് ഓഫീസര്‍ പി.ഡി. തോമസ് (തോമാച്ചന്‍-85) 2012 ജൂലൈ 28 ശനിയാഴ്ച നിര്യാതനായി. സംസ്‌കാരം 2012 ജൂലൈ 30 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു നാലുകോടി സെന്റ് തോമസ് പള്ളിയില്‍ നടത്തി. ഭാര്യ: എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ പുതുച്ചിറയ്ക്കല്‍ അച്ചാമ്മ. (പരേതരായ കരിക്കംപള്ളില്‍ പുതുച്ചിറയ്ക്കല്‍ ജോസഫ് സ്‌കറിയയുടേയും ക്ലാരമ്മയുടേയും മകള്‍. പരേതനായ ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ സഹോദരി) മക്കള്‍: ജോസ് ടി. പോളച്ചിറ (റിട്ടയേഡ് മാനേജര്‍ ആന്ധ്ര ബാങ്ക്/എച്ച്ഡിഎഫ്‌സി ബാങ്ക്), ഡോ. സക്കറിയാസ് തോമസ് (പ്രൊഫസര്‍, സെന്റ്ഗിറ്റ്‌സ് കോളജ്, പാത്താമുട്ടം / കൊണ്ടോടി വെട്ടികാട് കുടുംബയോഗം പ്രസിഡന്റ്), ടോം (സൗദി അറേബ്യ), ടെസി. മരുക്കള്‍: മേഴ്‌സി തുരുത്തിക്കാട് (ചേര്‍ത്തല), സിസിലിയാമ്മ കാഞ്ഞിരത്തുംമൂട്ടില്‍ (എറണാകുളം), റെമി ഒളശയില്‍ (ചങ്ങനാശേരി), ലാലിച്ചന്‍ കടുക്കാത്തറ (ചമ്പക്കുളം).
എടത്വ കരിക്കംപള്ളില്‍ കളീക്കപ്പറമ്പ് ജോര്‍ജ് തോമസ് (ജോര്‍ജുകുട്ടി-53) കൊച്ചി തൃക്കാക്കരയില്‍ 2012 ജൂലൈ 15 ഞായറാഴ്ച നിര്യാതനായി. ഭഗീരഥ എന്‍ജിനിയറിംഗ് ഫിനാന്‍സ് ജനറല്‍ മാനേജരായിരുന്നു. സംസ്‌കാരം 16-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തോപ്പില്‍ മേരി റാണി പള്ളിയില്‍ നടത്തി. ഭാര്യ: ചാലക്കുടി പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ജഗി. മക്കള്‍: മരിയ, ടോണി, ജിത്തു.
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍, ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിട്ടയേഡ് അഡീഷണല്‍ ഡയറക്ടര്‍ കെ.എ. ജോര്‍ജിന്റെ (വക്കച്ചന്‍) ഭാര്യ മറിയക്കുട്ടി ജോര്‍ജ് (81) 2012 മാര്‍ച്ച് 28-ന് ബുധനാഴ്ച എറണാകുളത്ത് നിര്യാതയായി. ശുശ്രൂഷകള്‍ 30-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചെക്കിടിക്കാട്ടുള്ള ഭവനത്തില്‍ ആരംഭിച്ച് പച്ച- ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. പരേത ചെമ്പിളാവ് മങ്കര കുടുംബാംഗമാണ്. മക്കള്‍: ആന്റണി ജോര്‍ജ്, ചാക്കോ ജോര്‍ജ്, ജോസഫ് ജോര്‍ജ്, ജോര്‍ജ് ജി. കരിക്കംപള്ളില്‍. മരുമക്കള്‍: റാണി തിനപ്പറമ്പില്‍ (തൃക്കൊടിത്താനം), ലിജോ കുമ്പിളിവേലില്‍ (നെടുങ്കുന്നം), കൊച്ചുറാണി നേര്യംപറമ്പില്‍ (തുരുത്തി), മിലന്‍ ഇടയാടില്‍ (ആലപ്പുഴ). (മൊബൈല്‍: 9656278616, 9605298888)
തൊള്ളായിരത്തില്‍ ദേവസ്യാച്ചന്റേയും മിത്രക്കരി സ്രാമ്പിക്കല്‍ മറിയാമ്മയുടേയും പുത്രനായ ഈയോച്ചന്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനേ ഇന്ത്യന്‍ വ്യോമസേനയില്‍ അംഗമായി. സൈനിക സേവനത്തില്‍ നിന്നു വിരമിച്ച ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലിയില്‍ പ്രവേശിച്ചു.
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ (കാട്ടുങ്കല്‍) ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി-66) 2011 സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച രാവിലെ 6.50-നു പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. സംസ്‌കാരം 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍ നടത്തി. പാലാ പന്ത്രണ്ടാം മൈലിലുള്ള ബിബിസി 2001 ജി വസതിയില്‍ രാവിലെ 11.30-ന് സംസ്‌കാരശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം എടത്വയിലേക്ക് എത്തിച്ചു.
മുന്‍പ് ദുബായിയില്‍ ഉദ്യോഗത്തിലായിരുന്ന ജോര്‍ജുകുട്ടി പിന്നീട് പാലാ മിനി സിവില്‍ സ്റ്റേഷനു സമീപം കമ്മ്യൂണിക്കേഷന്‍ സ്ഥാപനം നടത്തുകയായിരുന്നു.
ഭാര്യ: ഇടമറ്റം കണ്ണാട്ടുകുന്നേല്‍ ചിന്നമ്മ. (നേരത്തേ ദുബായ്). മക്കള്‍: ഡോ. ബെസി, എന്‍ജി. ബെക്കി. മരുമക്കള്‍: ഓറിഫ്, ജോബി. കരിക്കംപള്ളില്‍ പരേതനായ വാവച്ചന്റേയും ചങ്ങനാശേരി പടിഞ്ഞാറേക്കളം ചിന്നമ്മയുടേയും പത്തു മക്കളില്‍ നാലാമത്തേയാളാണ്. സഹോദരങ്ങള്‍: പരേതനായ അപ്പച്ചന്‍, പരേതനായ തങ്കമണി, ചാക്കോച്ചന്‍ (ചങ്ങനാശേരി), അമ്മിണി ഇളന്തോട്ടം (മണിമല), പരേതയായ തങ്കമ്മ പീലിയാനിക്കല്‍ (നെടുങ്കുന്നം), തറമ്മ പൊന്നോലി (നെടുങ്കുന്നം/യുഎസ്), ജോണിച്ചന്‍ (ദൂബായ്), മാത്തുക്കുട്ടി (യുഎസ്), ളൂവിച്ചന്‍ (ചെക്കിടിക്കാട്). (ഫോണ്‍: 04822 213051, 9447274509)
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ (വാണിയപ്പുരയ്ക്കല്‍ വീട്) പരേതനായ ചാക്കോ ചാക്കോയുടെ (ചാച്ചന്‍) ഭാര്യ ത്രേസ്യാമ്മ ചാക്കോ (84) 2011 ജൂണ്‍ 11-ന് ശനിയാഴ്ച നിര്യാതയായി. സംസ്‌ക്കാരം ജൂണ്‍ 13-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയ സെമിത്തേരിയില്‍ നടത്തി. ചമ്പക്കുളം മോഴൂര്‍ മഠത്തിലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സൂസമ്മ, ജേക്കബ് ചാക്കോ (ബേബിച്ചന്‍), പിഡബ്ലിയുഡി കോണ്‍ട്രാക്ടര്‍, ലില്ലിക്കുട്ടി, പരേതനായ കുട്ടപ്പന്‍, പരേതനായ വക്കമ്മ, മോളി (കാത്തലിക് സിറിയന്‍ ബാങ്ക്, കൂവപ്പള്ളി), പ്രൊഫ. ജിം ജേക്കബ് (ജിമ്മിച്ചന്‍), സെന്റ് അലോഷ്യസ് കോളജ്, എടത്വ, ജിജോ ജേക്കബ്, പിഡബ്ലിയുഡി കോണ്‍ട്രാക്ടര്‍, റെജി. മരുമക്കള്‍: ജോസഫ് എം.ജെ, (അപ്പച്ചന്‍) വെട്ടികാട്, പായിപ്പാട്, കൊച്ചുറാണി, പൗവത്തില്‍, കൈനകരി, ജോസഫ്കുഞ്ഞ്, തെക്കേമുറി, കൊഴുവനാല്‍, (റിട്ടയേഡ് മാനേജര്‍, ഫെഡറല്‍ ബാങ്ക്), ഡേമി, തറപ്പേല്‍, ഭരണങ്ങാനം, കുര്യന്‍ ഏബ്രഹാം, (ജോയ്) പിറ്റത്താങ്കല്‍, പൊന്‍കുന്നം, (സൗത്ത് ഇന്ത്യന്‍ ബാങ്ക്, നെടുങ്കുന്നം), മിനി, തോട്ടാശേരി (എസ്.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശേരി), സന്ധ്യ, തുരുത്തുമാലി, കിടങ്ങറ, മനോജ് ജേക്കബ്, (ജോപ്പു), ചക്കാലയില്‍, ചമ്പക്കുളം, (ജനറല്‍ മാനേജര്‍, മുത്തൂറ്റ് ഗ്രൂപ്പ്). (ടെലിഫോണ്‍: 0477 2212276, 9447112376)
സിന്ധ്യ ദേവസ്യ
തിരുവനന്തപുരം കഴക്കൂട്ടം സ്വാതന്ത്ര്യ സമരസേനാനി എടത്വ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതനായ അഡ്വ.പി.ടി.ദേവസ്യ (ആന്‍ഡമാന്‍സ്)-യുടെ ഭാര്യ സിന്ധ്യ ദേവസ്യ (കമലമ്മ-87) 2011 ജനുവരി 20-നു വ്യാഴാഴ്ച കമല കോട്ടേജില്‍ നിര്യാതയായി. സംസ്‌കാരം 21-നു ഉച്ചകഴിഞ്ഞ് മൂന്നിന് കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടത്തി. പരേതനായ റാവുസാഹിബ് ആന്റണി കുലാസിന്റെ മകളാണ് 1923 ഓഗസ്റ്റ് എട്ടിനു ജനിച്ച സിന്ധ്യ. മക്കള്‍: ക്യാപ്റ്റന്‍ തോമസ് ദേവസ്യ (കുട്ടപ്പന്‍, ബാംഗളൂര്‍), പരേതരായ താരാ പീറ്റര്‍ (ബേബി), ജോര്‍ജിയ ജോസഫ് (തങ്കച്ചി). മരുമക്കള്‍: ബാംഗളൂര്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് റിട്ടയേഡ് ഉദ്യോഗസ്ഥന്‍ പീറ്റര്‍ ഐസക് (പെറ്റന്‍, ഈരാശേരില്‍, മാരാരിക്കുളം/ബാംഗളൂര്‍), തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് റിട്ടയേഡ് പ്രൊഫസര്‍ സി.എസ്. ജോസഫ് (ബേബിച്ചന്‍, ചാവടിയില്‍, ആലപ്പുഴ/തിരുവനന്തപുരം), സോണിയ (കൊച്ചി/ബാംഗളൂര്‍).
(കുട്ടപ്പന്റെ കഴക്കൂട്ടത്തെ മേല്‍വിലാസം: കമല കോട്ടേജ്, കൈരളി നഗര്‍, നീയര്‍ എഫ്‌സിഐ, കഴക്കൂട്ടം-695582 , തിരുവനന്തപുരം ജില്ല, കേരളം.)
പത്തനംതിട്ട വയലത്തല മഠത്തിലേത്ത് പുതകല്ലില്‍ ജയിംസ് മാത്യുവിന്റെ ഭാര്യ റോസമ്മ (ഡെന്‍സമ്മ-50) 2012 ഓഗസ്റ്റ് 28 ചൊവ്വാഴ്ച നിര്യാതയായി. സംസ്‌കാരം സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ 11-ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടത്തി. അയിരൂര്‍ താഴമണ്‍ ചുഴിക്കുന്നില്‍ കുടുംബാംഗം. മക്കള്‍: ജതീഷ്, ജിഷ (ഇരുവരും പൂനൈ), ജെബി.
അയിരൂര്‍ താഴമണ്‍ പാപ്പച്ചന്റേയും എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലി തെക്കേച്ചിറ രാജമ്മയുടേയും രണ്ടാമത്തെ മകളാണ്. ഡെന്‍സമ്മയുടെ സഹോദരങ്ങള്‍: ഡോളമ്മ, ഡാര്‍ളിക്കുട്ടി. കരിക്കംപള്ളില്‍ നന്നാട്ടുമാലി വക്കച്ചന്റേയും മുട്ടാര്‍ ശ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മകളാണ് രാജമ്മ.
മേരിക്കുട്ടി ജോസഫ്
പി.ഡി. തോമസ്
ജോര്‍ജ് തോമസ്
കരിക്കംപള്ളില്‍ കളീക്കപ്പറമ്പ് തോമസിന്റേയും (തോമാച്ചി, മരണം: 1995 ഫെബ്രുവരി 12) ചമ്പക്കുളം വേലംകളത്തില്‍ മേരിക്കുട്ടിയുടേയും മൂത്ത മകനാണ് ജോര്‍ജുകുട്ടി. എടത്വയിലെ പ്രമുഖ ആദ്യകാല തുണിനെയ്ത്ത്, ജവുളി വ്യാപാരിയായിരുന്ന തോമാച്ചിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കരിക്കംപള്ളില്‍ ടെക്സ്റ്റയില്‍സ്. ഫാന്‍സി, സിസ്റ്റര്‍ ജെസി കരിക്കംപള്ളില്‍, ആന്‍സമ്മ, ജിജോ, സിസമ്മ എന്നിവരാണ് ജോര്‍ജുകുട്ടിയുടെ സഹോദരങ്ങള്‍.
കെ.എ.ജോര്‍ജ്
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജ് (വക്കച്ചന്‍ -87) 2012 മേയ് നാല് വെള്ളിയാഴ്ച രാവിലെ 6.30-ന് എറണാകുളം മരട് ലേക് ഷോര്‍ ആശുപത്രിയില്‍ നിര്യാതനായി. ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിട്ടയേഡ് ആഡീഷണല്‍ ഡയറക്ടറായിരുന്നു. സംസ്‌കാര ശുശ്രൂഷ ആറിനു ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. ഭാര്യ പരേതയായ മറിയക്കുട്ടി ചെമ്പിളാവ് മങ്കര കുടുംബാംഗമാണ്. (മരണം: 2012 മാര്‍ച്ച് 28). മക്കള്‍: ആന്റണി ജോര്‍ജ് കരിക്കംപള്ളില്‍, ചാക്കോ ജോര്‍ജ്, ജോസഫ് ജോര്‍ജ്, ജോര്‍ജ് ജി. കരിക്കംപള്ളില്‍. മരുമക്കള്‍: റാണി തിനപ്പറമ്പില്‍ (തൃക്കൊടിത്താനം), ലിജോ കുമ്പിളിവേലില്‍ (നെടുങ്കുന്നം), കൊച്ചുറാണി നേര്യംപറമ്പില്‍ (തുരുത്തി), മിലന്‍ ഇടയാടില്‍ (ആലപ്പുഴ). (മൊബൈല്‍ 9656278616, 9746745545)
മറിയക്കുട്ടി ജോര്‍ജ്
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍, ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിട്ടയേഡ് അഡീഷണല്‍ ഡയറക്ടര്‍ കെ.എ. ജോര്‍ജിന്റെ (വക്കച്ചന്‍) ഭാര്യ മറിയക്കുട്ടി ജോര്‍ജ് (81) 2012 മാര്‍ച്ച് 28-ന് ബുധനാഴ്ച എറണാകുളത്ത് നിര്യാതയായി. ശുശ്രൂഷകള്‍ 30-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചെക്കിടിക്കാട്ടുള്ള ഭവനത്തില്‍ ആരംഭിച്ച് പച്ച- ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. പരേത ചെമ്പിളാവ് മങ്കര കുടുംബാംഗമാണ്. മക്കള്‍: ആന്റണി ജോര്‍ജ്, ചാക്കോ ജോര്‍ജ്, ജോസഫ് ജോര്‍ജ്, ജോര്‍ജ് ജി. കരിക്കംപള്ളില്‍. മരുമക്കള്‍: റാണി തിനപ്പറമ്പില്‍ (തൃക്കൊടിത്താനം), ലിജോ കുമ്പിളിവേലില്‍ (നെടുങ്കുന്നം), കൊച്ചുറാണി നേര്യംപറമ്പില്‍ (തുരുത്തി), മിലന്‍ ഇടയാടില്‍ (ആലപ്പുഴ). (മൊബൈല്‍: 9656278616, 9605298888)
ജോബ് സെബാസ്റ്റിയന്‍
ആലപ്പുഴ സീവ്യൂ വാര്‍ഡ് കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ ജോബ് സെബാസ്റ്റിയന്‍ (ഈയോച്ചന്‍ - 67) 2011 ഡിസംബര്‍ 31-ന് ശനിയാഴ്ച രാത്രി എട്ടിന് നിര്യാതനായി. സംസ്‌കാരശുശ്രൂഷ 2012 ജനുവരി മൂന്നിനു ചൊവ്വാഴ്ച രാവിലെ 10.30-നു വീട്ടില്‍ ആരംഭിച്ച് പഴവങ്ങാടി ഹോളി ക്രോസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഭാര്യ: ആലപ്പുഴ പടിഞ്ഞാറെ വീട്ടില്‍ പരേതയായ ലില്ലിക്കുട്ടി. മക്കള്‍: ഷ്യാം ജോബ് (മാലി ദ്വീപ്), ഷൈജു ജോബ് (ദൂബായ്). മരുമകള്‍: ചങ്ങനാശേരി വലിയകളത്തില്‍ തൈച്ചിറയില്‍ നീതു മാത്യു. കൊച്ചുമക്കള്‍: ഡാനി, സാവിയോ.
തൊള്ളായിരത്തില്‍ ദേവസ്യാച്ചന്റേയും മിത്രക്കരി സ്രാമ്പിക്കല്‍ മറിയാമ്മയുടേയും പുത്രനായ ഈയോച്ചന്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനേ ഇന്ത്യന്‍ വ്യോമസേനയില്‍ അംഗമായി. സൈനിക സേവനത്തില്‍ നിന്നു വിരമിച്ച ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലിയില്‍ പ്രവേശിച്ചു.
അഡ്വ.കെ.റ്റി.മത്തായി
ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ അഡ്വ. കെ.റ്റി.മത്തായി (മത്തായിച്ചന്‍-86) 2011 ഡിസംബര്‍ 15-ന് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് ആലപ്പുഴ സഹൃദയ ആശുപത്രിയില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷ 16-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ ആരംഭിച്ച് തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. 14-ന് ബുധനാഴ്ച രാത്രി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാ.രാജേഷ് മാളിയേക്കല്‍ 10.10-നു രോഗീലേപനം നല്കി.
ഭാര്യ: ചങ്ങനാശേരി പണിക്കരേടം കുടുംബാംഗം റോസമ്മ. മക്കള്‍: രഞ്ചന ജോസ് (മുക്കാടന്‍, വാഴൂര്‍), സിസിലിയാമ്മ മത്തായി (എസ്ഡബ്ലിഒ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഡിസ്ട്രിക്ട് കോര്‍ട്ട് റോഡ് ബ്രാഞ്ച്, ആലപ്പുഴ), തോമസ് മത്തായി കരിക്കംപള്ളില്‍ (ജേര്‍ണലിസ്റ്റ്), മൈക്കിള്‍ മത്തായി (സീനിയര്‍ മാനേജര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ആലപ്പുഴ / ട്രഷറര്‍, കേരള സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍). മരുമക്കള്‍: അഡ്വ. ജോസ് ജെ. മുക്കാടന്‍ (കോട്ടയം), അനിത മൈക്കിള്‍ (ചാലയ്ക്കല്‍, നെടുങ്കുന്നം). കൊച്ചുമക്കള്‍: എന്‍ജി. അരുണ്‍ ജോസ് മുക്കാടന്‍ (ഭാര്യ: അനു അരുണ്‍, മേടയില്‍, ചങ്ങനാശേരി), രേണു മാത്യൂസ് (ഭര്‍ത്താവ്: ഡോ.മാത്യൂസ് തോമസ്, കാവില്‍പുരയിടത്തില്‍, ചെമ്പനോട), റിച്ച റോസ് മൈക്കിള്‍ (എട്ടാം സ്റ്റാന്‍ഡാര്‍ഡ്, എസ്ഡിവി ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ), റീവ അന്ന മൈക്കിള്‍ (രണ്ടാം സ്റ്റാന്‍ഡാര്‍ഡ്, ബ്രൈറ്റ്‌ലാന്‍ഡ് ജൂണിയര്‍ സ്‌കൂള്‍, ആലപ്പുഴ). പ്രപൗത്രി: റോസ്‌മേരി അരുണ്‍ മുക്കാടന്‍.
സംസ്‌കാരശുശ്രൂഷകള്‍ക്ക് തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയ വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. മാത്യു മേപ്രത്ത്, റവ.ഡോ.കെ.സി.ജോര്‍ജ്, ഫാ. ജോബി ജോസഫ് കപ്പൂച്ചിന്‍ എന്നിവര്‍ നേതൃത്വം നല്കി.
അരനൂറ്റാണ്ടിലേറെ അഭിഭാഷകവൃത്തിയില്‍ മുന്‍നിരയിലുണ്ടായിരുന്ന കരിക്കംപള്ളില്‍ കെ.റ്റി.മത്തായി, കര്‍ഷക പ്രമുഖനായിരുന്ന എടത്വ ചെക്കിടിക്കാട് ചാക്കോ തോമ്മയുടേയും മറിയാമ്മയുടേയും ഒന്‍പതാമത്തെ പുത്രനായി 1925 മാര്‍ച്ച് 25-നാണ് ജനിച്ചത്. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നിന്നു ഇ.എസ്.എല്‍.സി പാസായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന അവസരത്തില്‍ ഏറോനോട്ടിക്‌സ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയതിനു എയര്‍ വൈസ് മാര്‍ഷല്‍ നരേന്ദ്രയില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. മദ്രാസ് ലയോള കോളജില്‍ നിന്നു ബി.എ ബിരുദവും ലക്‌നോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോം, എല്‍എല്‍.ബി ബിരുദങ്ങളും നേടി. പിന്നീട് രാഷ്ട്രപതിയായ ഡോ.ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശിഷ്യനായിരുന്നു നിയമത്തില്‍. വിദ്യാഭ്യാസ കാലഘട്ടത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു. പിന്നീട് ഷട്ടില്‍കോക്കിലേക്കു മാറി. ലക്‌നോയിലെ പഠനവേളയില്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. എന്‍സിസിയില്‍ ഷൂട്ടിംഗിനു ബെസ്റ്റ് മാര്‍ക്‌സ്മാന്‍ മെഡല്‍ ലഭിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍-കൊച്ചി ഹൈക്കോടതിയിലാണ് എന്റോള്‍ ചെയ്തത്. അഡ്വ. എം.ജി.തോമസിന്റെ (മുറംതൂക്കില്‍, മുളക്കുളം) ജൂണിയറായി ആലപ്പുഴയില്‍ പ്രാക്ടീസ് ആരംഭിച്ചു. ആലപ്പുഴ, ചേര്‍ത്തല കോടതികളില്‍ പ്രാക്ടീസ് ചെയ്തു. സിവില്‍ രംഗത്താണ് പ്രാഗത്ഭ്യം തെളിയിച്ചത്. വിവിധ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍,കമ്പനികള്‍ തുടങ്ങിയവയുടെ നിയമോപദേഷ്ടാവായിരുന്നു.
ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നിട്ടുണ്ട്. സഹൃദയ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയ ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് വായനശാലയുടെ സ്ഥാപക അംഗം, കുട്ടനാട് കാത്തലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിയമസംബന്ധിയായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 'കരിക്കംപള്ളില്‍ ചാക്കോ തോമ്മയുടെ വംശാവലിയും ജീവചരിത്ര സംക്ഷേപവും' എന്ന കൃതിയുടെ കര്‍ത്താവാണ്.
പത്രങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച അഡ്വ. കെ.റ്റി.മത്തായിയുടെ തെരഞ്ഞെടുത്ത ചരമ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
(വിലാസം: കരിക്കംപള്ളില്‍, ടിആര്‍എ 3, മഠം റോഡ്, തത്തംപള്ളി പി.ഒ.,
ആലപ്പുഴ-688013, കേരളം, ഇന്ത്യ ഇ-മെയില്‍: karikkampallil@gmail.com മൊബൈല്‍: +91 98477 38883 )
ജോര്‍ജ് ജോസഫ്
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ (കാട്ടുങ്കല്‍) ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി-66) 2011 സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച രാവിലെ 6.50-നു പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. സംസ്‌കാരം 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍ നടത്തി. പാലാ പന്ത്രണ്ടാം മൈലിലുള്ള ബിബിസി 2001 ജി വസതിയില്‍ രാവിലെ 11.30-ന് സംസ്‌കാരശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം എടത്വയിലേക്ക് എത്തിച്ചു.
മുന്‍പ് ദുബായിയില്‍ ഉദ്യോഗത്തിലായിരുന്ന ജോര്‍ജുകുട്ടി പിന്നീട് പാലാ മിനി സിവില്‍ സ്റ്റേഷനു സമീപം കമ്മ്യൂണിക്കേഷന്‍ സ്ഥാപനം നടത്തുകയായിരുന്നു.
ഭാര്യ: ഇടമറ്റം കണ്ണാട്ടുകുന്നേല്‍ ചിന്നമ്മ. (നേരത്തേ ദുബായ്). മക്കള്‍: ഡോ. ബെസി, എന്‍ജി. ബെക്കി. മരുമക്കള്‍: ഓറിഫ്, ജോബി. കരിക്കംപള്ളില്‍ പരേതനായ വാവച്ചന്റേയും ചങ്ങനാശേരി പടിഞ്ഞാറേക്കളം ചിന്നമ്മയുടേയും പത്തു മക്കളില്‍ നാലാമത്തേയാളാണ്. സഹോദരങ്ങള്‍: പരേതനായ അപ്പച്ചന്‍, പരേതനായ തങ്കമണി, ചാക്കോച്ചന്‍ (ചങ്ങനാശേരി), അമ്മിണി ഇളന്തോട്ടം (മണിമല), പരേതയായ തങ്കമ്മ പീലിയാനിക്കല്‍ (നെടുങ്കുന്നം), തറമ്മ പൊന്നോലി (നെടുങ്കുന്നം/യുഎസ്), ജോണിച്ചന്‍ (ദൂബായ്), മാത്തുക്കുട്ടി (യുഎസ്), ളൂവിച്ചന്‍ (ചെക്കിടിക്കാട്). (ഫോണ്‍: 04822 213051, 9447274509)
നീതാ കാതറൈന്‍ ജേക്കബ്
എടത്വ ചങ്ങംകരി വാളംപറമ്പില്‍ ജേക്കബ് സേവ്യറിന്റെ (ജിമ്മിച്ചന്‍, റിട്ടയേഡ് പ്രൊഫസര്‍,
സെന്റ് അലോഷ്യസ് കോളേജ്, എടത്വ) മകള്‍ നീതാ കാതറൈന്‍ ജേക്കബ് (നീതാ-24) 2011 ജൂലൈ അഞ്ചിന് ചൊവ്വാഴ്ച നിര്യാതയായി. സംസ്‌കാരം ആറിന് ബുധനാഴ്ച വൈകുന്നേരം നാലിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി സെമിത്തേരിയില്‍ നടത്തി. മാതാവ്: കൊച്ചുറാണി മൈക്കിള്‍ (റിട്ടയേഡ് പ്രൊഫസര്‍, സെന്റ് അലോഷ്യസ് കോളേജ്, എടത്വ), പാലാ പ്രവിത്താനം തെക്കേല്‍ കുടുംബാംഗമാണ്. സഹോദരിമാര്‍: നിഷ, നിധി. റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ സേവ്യര്‍ വി. മാത്യുവിന്റെയും കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തങ്കമ്മയുടേയും പൗത്രിയാണ് പരേത.
ത്രേസ്യാമ്മ
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ (വാണിയപ്പുരയ്ക്കല്‍ വീട്) പരേതനായ ചാക്കോ ചാക്കോയുടെ (ചാച്ചന്‍) ഭാര്യ ത്രേസ്യാമ്മ ചാക്കോ (84) 2011 ജൂണ്‍ 11-ന് ശനിയാഴ്ച നിര്യാതയായി. സംസ്‌ക്കാരം ജൂണ്‍ 13-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയ സെമിത്തേരിയില്‍ നടത്തി. ചമ്പക്കുളം മോഴൂര്‍ മഠത്തിലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സൂസമ്മ, ജേക്കബ് ചാക്കോ (ബേബിച്ചന്‍), പിഡബ്ലിയുഡി കോണ്‍ട്രാക്ടര്‍, ലില്ലിക്കുട്ടി, പരേതനായ കുട്ടപ്പന്‍, പരേതനായ വക്കമ്മ, മോളി (കാത്തലിക് സിറിയന്‍ ബാങ്ക്, കൂവപ്പള്ളി), പ്രൊഫ. ജിം ജേക്കബ് (ജിമ്മിച്ചന്‍), സെന്റ് അലോഷ്യസ് കോളജ്, എടത്വ, ജിജോ ജേക്കബ്, പിഡബ്ലിയുഡി കോണ്‍ട്രാക്ടര്‍, റെജി. മരുമക്കള്‍: ജോസഫ് എം.ജെ, (അപ്പച്ചന്‍) വെട്ടികാട്, പായിപ്പാട്, കൊച്ചുറാണി, പൗവത്തില്‍, കൈനകരി, ജോസഫ്കുഞ്ഞ്, തെക്കേമുറി, കൊഴുവനാല്‍, (റിട്ടയേഡ് മാനേജര്‍, ഫെഡറല്‍ ബാങ്ക്), ഡേമി, തറപ്പേല്‍, ഭരണങ്ങാനം, കുര്യന്‍ ഏബ്രഹാം, (ജോയ്) പിറ്റത്താങ്കല്‍, പൊന്‍കുന്നം, (സൗത്ത് ഇന്ത്യന്‍ ബാങ്ക്, നെടുങ്കുന്നം), മിനി, തോട്ടാശേരി (എസ്.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശേരി), സന്ധ്യ, തുരുത്തുമാലി, കിടങ്ങറ, മനോജ് ജേക്കബ്, (ജോപ്പു), ചക്കാലയില്‍, ചമ്പക്കുളം, (ജനറല്‍ മാനേജര്‍, മുത്തൂറ്റ് ഗ്രൂപ്പ്). (ടെലിഫോണ്‍: 0477 2212276, 9447112376)
ഫാ.തോമസ് മൂര്‍
പ്രശസ്ത വാഗ്മിയും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ (ജോര്‍ജുകുട്ടി-75) 2011 മേയ് 20-ന് (വെള്ളി) നിര്യാതനായി. സംസ്‌കാരം 21-ന് (ശനി) ഉച്ചകഴിഞ്ഞ് 2.30-നു ദിവ്യബലിക്കു ശേഷം ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടത്തി.
കുട്ടനാട് ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) സ്ഥാപക സെക്രട്ടറി, കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെസിഎ) ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ ആലപ്പുഴ കൈതവനയിലെ ദര്‍ശന ഭവനില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യ വികാര്‍ പ്രൊവിന്‍ഷ്യാള്‍, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, യുവദീപ്തി സ്ഥാപക ഡയറക്ടര്‍, 'ദീപിക'യുടെ സര്‍ക്കുലേഷന്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗത്തിന്റെ സ്ഥാപകനും സെക്രട്ടറിയുമാണ്.
യുവജനക്ഷേമത്തെക്കുറിച്ചു റോമിലും ജര്‍മനിയിലും പഠനം നടത്തിയിട്ടുള്ള ഫാ. തോമസ് മൂര്‍ കേരള കത്തോലിക്കാ സഭയില്‍ യുവജനപ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. കുട്ടനാടു വികസനത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങള്‍ക്കു സാരമായ സംഭാവന നല്‍കിയിട്ടുണ്ട്. കുട്ടനാടിനു തനിമയുള്ള നേതൃത്വമെന്ന ലക്ഷ്യത്തോടെ നൂറുകണക്കിനു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ബഹുമുഖ നേതൃത്വപരിശീലനം നല്‍കുന്ന പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കി.
എടത്വാ തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ സ്‌കറിയ-ക്ലാര ദമ്പതികളുടെ രണ്ടാമത്തെ മകനായ ഫാ. തോമസ് മൂര്‍ 1963-ല്‍ വൈദികപട്ടം സ്വീകരിച്ചു. കോട്ടയം, ആലപ്പുഴ, കാഞ്ഞിരപ്പള്ളി, കരിക്കാട്ടൂര്‍, ചെത്തിപ്പുഴ എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.
സഹോദരങ്ങള്‍: പരേതനായ ജോസഫ് സ്‌കറിയ (ഡറാഡൂണ്‍), അച്ചാമ്മ തോമസ് (പോളച്ചിറ), എസ്. ബേബി (എടത്വ), പരേതനായ ജോണ്‍ സ്‌കറിയ (കാനഡ), ഡോ. സ്‌കറിയ സക്കറിയ (ചങ്ങനാശേരി), ജയിംസ് സ്‌കറിയ (യുഎസ്എ)
സഭാ ശുശ്രൂഷാരംഗത്ത് ഫാ. തോമസ്മൂറിന്റെ സേവനം മഹത്തരമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരിച്ചു.
ഊഷ്മള ബന്ധങ്ങളുടെയും തീക്ഷണതയുള്ള സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും നല്ല മാതൃകകള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കിയ ഫാ. തോമസ് മൂര്‍ സിഎംഐക്ക് യാത്രാമൊഴി ചൊല്ലുകയായിരുന്നു മാര്‍ പവ്വത്തില്‍.
ചെത്തിപ്പുഴ തിരുഹൃദയ പള്ളി സെമിത്തേരിയില്‍ ആയിരക്കണക്കിന് വിശ്വാസസമൂഹത്തിന്റെ സാന്നിധ്യത്തിലാണ് മൃതശരീരം സംസ്‌കരിച്ചത്. ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ നടന്ന സംസ്‌കാരശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
യുവജനശുശ്രൂഷ ക്ലേശകരമായിരുന്ന കാലയളവില്‍ യുവജനങ്ങളെ സംഘടിപ്പിച്ച് അതിരൂപതയിലും സംസ്ഥാനത്തും യുവജന പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ധീരമായ നേതൃത്വമാണ് ഫാ. തോമസ് മൂര്‍ നല്‍കിയതെന്ന് മാര്‍ പവ്വത്തില്‍ സന്ദേശത്തില്‍ അനുസ്മരിച്ചു.
തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് തക്കല ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ജഗദല്‍പൂര്‍ ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ നടത്തി.
സിഎംഐ സഭാ മുന്‍ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ഐക്കര ചരമപ്രസംഗം നടത്തി. സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് തയ്യില്‍, മുന്‍ പ്രൊവിന്‍ഷ്യാള്‍മാരായ ഫാ. തോമസ് മാമ്പ്ര, ഫാ. ആന്റണി ഇടനാട്, ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ചെത്തിപ്പുഴ പള്ളി വികാരി ഫാ. ആന്റണി ഇളംതോട്ടം, യുവദീപ്തി അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസ് പി. കൊട്ടാരം, ഫാ. മാത്യു പോളച്ചിറ എന്നിവര്‍ സമൂഹബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്. തോമസ് എംഎല്‍എ, മുന്‍ എംഎല്‍എമാരായ ഡോ. കെ.സി. ജോസഫ്, ജോയി ഏബ്രഹാം, മുന്‍ എംപി ഫ്രാന്‍സീസ് ജോര്‍ജ്, ഡോ. പി.സി. അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു.
അതിരൂപത യുവദീപ്തി-കെസിവൈഎം പ്രസ്ഥാനങ്ങളുടെ ആദ്യ ഡയറക്ടറായിരുന്ന ഫാ. തോമസ്മൂര്‍ സിഎംഐയുടെ നിര്യാണത്തില്‍ ചെത്തിപ്പുഴ പള്ളിയങ്കണത്തില്‍ ചേര്‍ന്ന യുവദീപ്തി യോഗം അനുശോചിച്ചു.
പ്രസിഡന്റ് ടിന്റോ കെ. ഇടയാടി അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് അജി ഡാനിയേല്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ കൊള്ളന്നൂര്‍, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. തോമസ് വള്ളിയാനിപ്പുറം, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, പ്രഫ. രാജന്‍ കെ. അമ്പൂരി, ഫാ. ചാക്കോ പുതിയാപറമ്പില്‍, വര്‍ഗീസ് ആന്റണി, ലാലിച്ചന്‍ മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെസിവൈഎമ്മിന്റെ ആദ്യ സംസ്ഥാന ഡയറക്ടര്‍ ഫാ. തോമസ് മൂറിന്റെ നിര്യാണത്തില്‍ അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത കമ്മിറ്റി അനുശോചിച്ചു.
അനുശോചനയോഗത്തില്‍ പ്രസിഡന്റ് ടോമിച്ചന്‍ അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. ഫാ. മാത്യു വെള്ളാനിക്കല്‍, ഫാ. തോമസ് തുമ്പയില്‍, സൈബി അക്കര, തോമസുകുട്ടി മണക്കുന്നേല്‍, ബാബു വള്ളപ്പുര, പ്രഫ. കെ.കെ.ജോണ്‍, സിബി മുക്കാടന്‍, ജയിംസ് മുതിരപ്പറപ്പില്‍, ബിജു മുളകുപ്പാടം, അന്നക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുഞ്ഞമ്മ
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതനായ വക്കച്ചന്റെയും ശ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മൂത്ത മകള്‍ കത്രിക്കുട്ടി (കുഞ്ഞമ്മ-80) 2011 മാര്‍ച്ച് 31-ന് വ്യാഴാഴ്ച നിര്യാതയായി. സംസ്‌കാരം ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പച്ച ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടത്തി. സഹോദരങ്ങള്‍: രാജമ്മ (കോഴഞ്ചേരി അയിരൂര്‍ താഴമണ്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ), തോമസുകുട്ടി (പി.വി.തോമസ് ഐപിഎസ് റിട്ട.), പരേതയായ ത്രേസ്യാമ്മ (ആലപ്പുഴ ഒറ്റത്തെങ്ങില്‍ പരേതനായ ചാക്കോച്ചിയുടെ ഭാര്യ), കുഞ്ഞൂഞ്ഞച്ചന്‍. (ഫോണ്‍: 0477 2215283) കെ.ജെ.ജോസഫ്
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ (കാട്ടുങ്കല്‍)കെ.ജെ.ജോസഫ് (അപ്പച്ചന്‍-72) 2011 ജനുവരി 29-ന് നിര്യാതനായി. സംസ്‌കാരം 31-ന് ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ നടത്തി. ഭാര്യ: കോട്ടാങ്ങല്‍ കൂട്ടുങ്കല്‍ ആനിമ്മ. മക്കള്‍: ജോബി, ജിനോ, മിനി, ടെസി. മരുമക്കള്‍: ആലപ്പുഴ വന്യംപറമ്പില്‍ സിനി, കൈനകരി കോയിത്തറ തേവടി സ്മിത, ചമ്പക്കുളം പള്ളത്തുശേരി മാത്യു, വയനാട് വാളംപറമ്പ് അലക്‌സ്.
കരിക്കംപള്ളില്‍ പരേതനായ വാവച്ചന്റേയും പടിഞ്ഞാറേക്കളം ചിന്നമ്മയുടേയും മൂത്ത മകനാണ്. സഹോദരങ്ങള്‍: പരേതനായ തങ്കമണി, ചാക്കോച്ചന്‍, ജോര്‍ജ്കുട്ടി, അമ്മിണി, പരേതയായ തങ്കമ്മ, തറമ്മ, ജോണിച്ചന്‍, മാത്തുക്കുട്ടി, ളൂവിച്ചന്‍.