Wednesday, November 30, 2011

അമ്പലപ്പുഴയിലെ കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് പുതിയ കെട്ടിടത്തില്‍

മ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് കൂടുതല്‍ സൗകര്യാര്‍ഥം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. അമ്പലപ്പുഴയിലെ പ്രമുഖ സ്വര്‍ണപ്പണയ, പണമിടപാടു സ്ഥാപനമാണിത്.

2011 നവംബര്‍ 30-നു ബുധനാഴ്ച രാവിലെ 9.20-നു പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയ വികാരി ഫാ.സിറില്‍ നാല്പതാംകളം സ്ഥാപനത്തിന്റെ പുതിയ കെട്ടിട മുറി വെഞ്ചരിച്ചു.

അമ്പലപ്പുഴ കച്ചേരിമുക്ക് നാഷണല്‍ ഹൈവേ ജംഗ്ഷനു കിഴക്കോട്ടുള്ള റോഡില്‍ തെക്കുഭാഗത്ത് അമ്പലപ്പുഴ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ താഴത്തെ നിലയില്‍ 1985 മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫൈനാന്‍സിയേഴ്‌സ് സമീപത്തു തന്നെ റോഡിന്റെ വടക്കുഭാഗത്തുള്ള ഗോപിക ബില്‍ഡിംഗ്‌സിന്റെ താഴത്തെ നിലയിലേക്കാണ് മാറ്റിയിട്ടുള്ളത്.

കംപ്യൂട്ടര്‍വത്കൃത ബാങ്കിംഗ് ഏര്‍പ്പാടുകള്‍ ബാങ്കില്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ സ്ഥാപനം പ്രവര്‍ത്തിക്കും. ജോയിച്ചന്‍, ഡേമി, മാത്തുക്കുട്ടി എന്നിവരാണ് ഇപ്പോള്‍ കരിക്കംപള്ളില്‍ ബാങ്കേഴ്‌സിനു നേതൃത്വം നല്കുന്നത്.

Saturday, November 26, 2011

ജോബി ജോസഫ് പൗരോഹിത്യം സ്വീകരിച്ചു


ടത്വ പച്ചചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിറയില്‍ സി.സി. ജോസഫിന്റെ മകന്‍ ഡീക്കന്‍ ജോബി ജോസഫ് കപ്പുച്ചിന്‍ 2011 നവംബര്‍ 26ന് ശനിയാഴ്ച രാവിലെ 9.30ന് പച്ചചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച് പ്രഥമദിവ്യബലി അര്‍പ്പിച്ചു.

Tuesday, November 22, 2011

ജിയോജിത് പരസ്യത്തില്‍ മാത്യൂസ്

ജിയോജിത് ബിഎന്‍ബി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തില്‍ മാത്യൂസ് ജോസ്. കമ്പനിയുടെ മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള 'എവരിത്തിംഗ് എല്‍സ് ക്യാന്‍ വെയ്റ്റ്' എന്ന പ്രിന്റ് പരസ്യചിത്രത്തിലാണ് മാത്യൂസ് അഭിനയിച്ചിട്ടുള്ളത്.

Tuesday, November 1, 2011

ഫോട്ടോബക്കറ്റ്: റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ്

പ്രശസ്ത ഫോട്ടോഷെയറിംഗ് വെബ്‌സൈറ്റായ ഫോട്ടോബക്കറ്റ് ഡോട്ട് കോം (http://photobucket.com) സംഘടിപ്പിച്ച 'യുവര്‍ ബേബീസ് ഫസ്റ്റ് ടൂത്ത്' ഫോട്ടോ മത്സരത്തില്‍ റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ് സ്ഥാനത്ത്.

'ആദ്യ പല്ല്'എന്ന വിഭാഗത്തിലേക്ക് വൈവിധ്യമാര്‍ന്ന ഫോട്ടോകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോസ്റ്റ് ചെയ്തിരുന്നത്. മോണമാത്രമുള്ള കുഞ്ഞുങ്ങളുടേയും ഒന്നും രണ്ടും പല്ലുകള്‍ മുളച്ചവരുടേയും വായ് നിറയെ പല്ലുള്ളവരുടേയും രസത്തിനു കൃത്രിമ പല്ല് പിടിപ്പിച്ച കുഞ്ഞുങ്ങളുടേയും അവസാന പല്ലായി ശേഷിച്ച ഒറ്റ പല്ലുള്ള വൃദ്ധന്റേയും വരെ ഫോട്ടോകളുണ്ടായിരുന്നു. ആദ്യമായി പല്ലു പോയപ്പോള്‍ എടുത്ത ഫോട്ടോയായിരുന്നു റീവയുടേത്. 'റീവാസ് ഫസ്റ്റ് ടൂത്ത് ഔട്ട്!' എന്നായിരുന്നു അടിക്കുറിപ്പു നല്കിയിരുന്നത്. ഒന്നാമത്തെ പല്ലു പറിച്ച ഉടനേ എടുത്ത ചോര പൊടിഞ്ഞു നില്ക്കുന്ന മോണയോടു കൂടിയ ഇത്തരത്തിലുള്ള സൂക്ഷ്മമായ ഫോട്ടോ ഒന്നേയുണ്ടായിരുന്നുള്ളു.

2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ രണ്ടു മാസം തുടര്‍ച്ചയായി നീണ്ടു നിന്ന വോട്ടെടുപ്പായിരുന്നു മത്സരത്തിന്. ഒന്നു വരെ അഞ്ചു വരെ സ്ഥാനങ്ങളില്‍ വോട്ടു ചെയ്യാനായിരുന്നു ഏര്‍പ്പാടുണ്ടായിരുന്നത്. ഒന്ന് : സ്റ്റിംക്സ്, രണ്ട്: ബാഡ്, മൂന്ന്: ആവറേജ്, നാല്: ഗുഡ്, അഞ്ച്: ആവ്‌സം (വിസ്മയാവഹം) എന്നിങ്ങനെ.

റീവയുടെ ഫോട്ടോയ്ക്ക് ഉയര്‍ന്ന വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥന ബന്ധുക്കളും സുഹൃത്തുക്കളുമായ അനേകം പേര്‍ ഏറ്റെടുത്തതു കൊണ്ടാണ് ഉയര്‍ന്ന വോട്ടിംഗ് നിലയിലെത്തിയത്. എന്‍ട്രികള്‍ 439 ആണുണ്ടായിരുന്നത്. റീവയുടെ ഫോട്ടോ 7508 പേര്‍ കണ്ടു. 2175 വോട്ടു ലഭിച്ചു. റേറ്റിംഗ് 2.6. മത്സര സമയം കഴിഞ്ഞും കാഴ്ചക്കാര്‍ ഫോട്ടോ കാണുന്നുണ്ട്.

ഒറ്റപ്പല്ലു മുളച്ചു തുടങ്ങുന്ന ലിലിയുടെ ഫോട്ടോയാണ് ഒന്നാമത്. 13661 പേര്‍ കണ്ടു. 3652 വോട്ട്. റേറ്റിംഗ് 3.0.

റീയുടെ ഫോട്ടോ തുടക്കത്തില്‍ 256-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ത്തന്നെ 'വൗ', 'ക്യൂട്ട്'  എന്നൊക്കെയുള്ള അഭിനന്ദന വാക്കുകള്‍ക്കൊപ്പം എതിര്‍പ്പുകളും കമന്റുകളുടെ രൂപത്തില്‍ ധാരാളമായി എത്തിത്തുടങ്ങിയിരുന്നു. എന്നാലും മത്സരസമയം അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായി.

യു.എസ് ഡെന്‍വര്‍ ഫോട്ടോബക്കറ്റ് കോര്‍പറേഷന്‍ ആയിരുന്നു മത്സര സ്‌പോണ്‍സര്‍.