വിവാഹം

നിഷാന്തും ജാനിസും
ല്ലപ്പള്ളി കോഴിമണ്ണില്‍ കുഞ്ഞൂഞ്ഞുട്ടിയുടേയും തങ്കമ്മയുടേയും (കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ശൗരിച്ചന്റേയും കൈനകരി ചാവറ കുഞ്ഞമ്മയുടേയും മകള്‍) മകന്‍ നിഷാന്ത് ഫിലിപ്പും കുമ്പനാട് കരിപുറത്ത് പുത്തന്‍വീട് ചാക്കോ മാത്തുക്കുട്ടിയുടേയും സൂസന്‍ മാത്യുവിന്റേയും മകള്‍ ജാനിസ് എലിസബത്ത് മാത്യുവും തമ്മില്‍ ചങ്ങനാശേരി ളായിക്കാട് പള്ളിയില്‍ 2012 ജനുവരി 23-ന് തിങ്കളാഴ്ച രാവിലെ 11-ന് വിവാഹിതരായി.


നിധിനും നിനുവും
ല്ലപ്പള്ളി കോഴിമണ്ണില്‍ കുഞ്ഞൂഞ്ഞുട്ടിയുടേയും തങ്കമ്മയുടേയും (കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ശൗരിച്ചന്റേയും കൈനകരി ചാവറ കുഞ്ഞമ്മയുടേയും മകള്‍) മകന്‍ നിധിന്‍ ഫിലിപ്പും വൈക്കം തെക്കിനേപറമ്പില്‍ ഉലഹന്നാന്റേയും സലോമിയുടേയും മകള്‍ നിനു ഉലഹന്നാനും തമ്മില്‍ ചങ്ങനാശേരി പാറേല്‍ പള്ളിയില്‍ 2012 ജനുവരി 19-ന് വ്യാഴാഴ്ച രാവിലെ 11-ന് വിവാഹിതരായി.


സഹിലും അബിഗെയിലും
ബാംഗളൂര്‍ ബിടിഎം ലേഔട്ട് തലാസ സ്യൂട്ട്‌സ് ക്യാപ്റ്റന്‍ തോമസ് ദേവസ്യ കരിക്കംപള്ളില്‍ - സോണിയ ദമ്പതികളുടെ മകന്‍ സഹിലും കൊച്ചി പാലാരിവട്ടം അനുഗ്രഹ പോളി മാത്യു കണ്ണൂക്കാടന്‍ - മോളി ദമ്പതികളുടെ മകള്‍ അബിഗെയിലും തമ്മില്‍ 2012 ജനുവരി അഞ്ചിനു വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു വിവാഹിതരായി. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ ഇരിങ്ങാലക്കുട ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ വിവാഹം ആശീര്‍വദിച്ചു. തുടര്‍ന്നു കൊച്ചി കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നവദമ്പതികള്‍ക്കു സ്വീകരണം നല്കി.

(കോംപ്ലിമെന്റ്‌സ്: സന്ദീപ് ടി. ദേവസ്യ.) 



സുജിത്തും ആന്‍സിയും
തിരുവനന്തപുരം പ്ലാമൂട് ചാവടിയില്‍ സി.എസ്.ജോസഫിന്റേയും (ബേബിച്ചന്‍, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് റിട്ടയേഡ് പ്രൊഫസര്‍) കരിക്കംപള്ളില്‍ പരേതയായ ജോര്‍ജിയ ജോസഫിന്റേയും (തങ്കച്ചി) മകന്‍ സുജിത് സെബാസ്റ്റ്യന്‍ ജോസഫും (സോനു ട്രേഡേഴ്‌സ്) തിരുവനന്തപുരം നാലാഞ്ചിറ പുളിക്കീല്‍ പി.വി.ജോസഫിന്റേയും അന്നമ്മ ജോസഫിന്റേയും മകള്‍ ആന്‍സി ജോയും (സര്‍വോദയ സ്‌കൂള്‍) തമ്മില്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ 2011 ഓഗസ്റ്റ് 29-ന് തിങ്കളാഴ്ച രാവിലെ 11-ന് വിവാഹിതരായി.

രേണുവും മാത്യൂസും
കോട്ടയം ഈരയില്‍ക്കടവ് മുക്കാടന്‍സ് ഹൗസ് അഡ്വ. ജോസ് ജെ. മുക്കാടന്റേയും രഞ്ചനയുടേയും മകള്‍ രേണുവും (ആലപ്പുഴ കരിക്കംപള്ളില്‍ അഡ്വ. കെ.റ്റി.മത്തായിയുടേയും റോസമ്മയുടേയും പൗത്രി) കോഴിക്കോട് പേരാമ്പ്ര ചെമ്പനോട കാവില്‍പുരയിടത്തില്‍ കെ.എം.തോമസിന്റേയും സെലീന്റേയും മകന്‍ മാത്യൂസും തമ്മില്‍ കോഴിക്കോട് ചേവായൂര്‍ നിത്യ സഹായ മാതാ പള്ളിയില്‍ 2011 ഓഗസ്റ്റ് 21-ന് ഞായറാഴ്ച രാവിലെ 11-ന് വിവാഹിതരായി. 

ബെക്കിയും ജോബിയും
ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതനായ തോമസ് ജോസഫിന്റേയും ചിന്നമ്മ ജോസഫിന്റേയും കൊച്ചുമകളും പാലാ പന്ത്രണ്ടാം മൈല്‍ 'ബിബിസി 2001-ജി' ജോര്‍ജ് ജോസഫിന്റേയും ചിന്നമ്മ ജോര്‍ജിന്റേയും മകളുമായ ബെക്കിയും കുളനട ഉള്ളന്നൂര്‍ കുമാരി കോട്ടേജ് എം.ജോണിന്റേയും അമ്മിണി ജോണിന്റേയും മകന്‍ ജോബിയും തമ്മില്‍ ഉള്ളന്നൂര്‍ സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചില്‍ 2011 മേയ് രണ്ടിനു തിങ്കളാഴ്ച രാവിലെ 11.30-ന് വിവാഹിതരായി.

ജോജുവും റിനുവും
ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കുഞ്ഞൂഞ്ഞച്ചേന്റേയും ലിസമ്മയുടേയും മകന്‍ ജോജുവും തിടനാട് തെള്ളിയില്‍ അപ്പച്ചന്റേയും വത്സമ്മയുടേയും മകള്‍ റിനുവും തമ്മില്‍ 2011 ഏപ്രില്‍ 25-ന് തിങ്കളാഴ്ച രാവിലെ 11.30-ന് ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയത്തില്‍ വിവാഹിതരായി.

ജോണും റോസും
ടത്വ ചെക്കിടിക്കാട് കരിക്കംപളളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോയുടേയും (ബേബിച്ചന്‍) കൊച്ചുറാണി ജേക്കബിന്റേയും മകന്‍ ജോണും (ജോണിച്ചന്‍) പാലാ ഭരണങ്ങാനം ചൂണ്ടച്ചേരി പ്ലാത്തോട്ടം മാണി മാത്യുവിന്റേയും മേരി മാണിയുടേയും മകള്‍ റോസും തമ്മില്‍ ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ 2011 ഫെബ്രുവരി 19-നു ശനിയാഴ്ച രാവിലെ 11.30-ന് വിവാഹിതരായി. 

(കോംപ്ലിമെന്റ്‌സ്: പ്രവീണ്‍ & ബാബി, എലിഷ, പീറ്റര്‍ & സ്റ്റീഫന്‍, പ്രിയ & അജിത്ത്, ജോഷ്വ & സാം, ടോം.)