Friday, January 27, 2012

തോമസുകുട്ടിയുടേയും രാജമ്മയുടേയും നാല്പതാം വിവാഹ വാര്‍ഷികം

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തെക്കേച്ചിറ പി.വി.തോമസും (തോമസുകുട്ടി) കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തന്‍പുരയില്‍ മേരി പി. അഗസ്റ്റിനും (രാജമ്മ) തമ്മില്‍ വിവാഹിതരായതിന്റെ നാല്പതാം വാര്‍ഷികം 2012 ജനുവരി 27-ന് ആഘോഷിച്ചു.

വക്കച്ചന്റേയും സ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മൂത്ത പുത്രനായ തോമസുകുട്ടി എടത്വ സെന്റ് അലോഷ്യസ് സ്‌കൂള്‍, എഴുകോണ്‍ ഇരുമ്പനങ്ങാട്ട് എച്ച്.എസ്., തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള പോലീസ് സര്‍വീസില്‍ സബ് ഇന്‍സ്‌പെക്ടറായി പ്രവേശിച്ചു. വിശിഷ്ടസേവനത്തിന് 1990-ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അര്‍ഹനായി. 1998-ല്‍ ഐപിഎസില്‍ പ്രവേശിച്ചു. കേരള സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍, നിയമസഭ ചീഫ് മാര്‍ഷല്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

മികച്ച കായികതാരമായിരുന്ന തോമസുകുട്ടി കേരള യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനും അത്‌ലറ്റുമായിരുന്നു. കേരള പോലീസ് ടീമിലും കേരള സ്‌റ്റേറ്റ് ടീമിലും താരമായിരുന്നു. പോലീസ് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനും മാനേജരുമായിരുന്നിട്ടുണ്ട്. രണ്ടു പ്രാവശ്യം പോലീസ് അത്‌ലറ്റിക് വ്യക്തിഗത ചാമ്പ്യനായിരുന്നു.

ഭാര്യ രാജമ്മ തിരുവനന്തപുരം തപാല്‍ വകുപ്പ് റിട്ടേണ്‍ഡ് ലറ്റര്‍ ഓഫീസില്‍ (ആര്‍.എല്‍.ഒ) അസിസ്റ്റന്റ് മാനേജരായി റിട്ടയര്‍ ചെയ്തു.

മക്കള്‍: വിനോദ് ജോര്‍ജ് തോമസ് (ഐസിഎസ്‌ഐ ബാങ്ക്, തിരുവനന്തപുരം), ഡോ. ലീമ റോസ് (വിനീത). മരുമക്കള്‍: പാമ്പാടി കടുപ്പില്‍ ആഷ, ചങ്ങനാശേരി നാലുകോടി കാഞ്ഞൂപ്പറമ്പില്‍ ഡോ.മനോജ്  (പുഞ്ചിരി ഡെന്റല്‍ ക്ലിനിക്, ചങ്ങനാശേരി) കൊച്ചുമക്കള്‍: സഞ്ജയ്, സോനു, സോന.

Thursday, January 26, 2012

റവ.ഡോ.കെ.സി.ജോര്‍ജിന്റെ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് പത്മശ്രീ

ദ്രാസ് (ഇപ്പോള്‍ ചെന്നൈ) ലയോള കോളജില്‍ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്‌ജെയുടെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റി്ല്‍ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് (ജനനം 1941 മേയ് 13) പത്മശ്രീ. 1972-74 കാലഘട്ടത്തില്‍ ഗോപാല്‍ എംഎസ്ഡബ്‌ള്യു വിദ്യാര്‍ഥിയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിനാണ് ഗോപാലിന് 2012-ലെ 77 പത്മശ്രീ അവാര്‍ഡുകളിലൊന്നിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളാണ് പത്മ അവാര്‍ഡുകള്‍. എല്ലാ വര്‍ഷവും റിപ്പബഌക് ദിനത്തിനു തലേ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. 63-ാം റിപ്പബഌക് ദിനമായ 2012 ജനുവരി 26-ന്റെ തലേന്നാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രാഷ്ടപതി ഭവനില്‍ മാര്‍ച്ച്/ഏപ്രിലില്‍ ഇന്ത്യന്‍ പ്രസിഡന്റ് അവാര്‍ഡുകള്‍ നല്കും.

ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് ഡോ.പി.കെ.ഗോപാലിന്റേത്. പത്തൊന്‍പതാം വയസില്‍ കുഷ്ഠരോഗം കണ്ടെത്തിയെങ്കിലും അതില്‍ ഭയപ്പെടാതെ സ്വന്തം സ്വപ്‌നങ്ങളുമായി മുന്നോട്ടുപോയി. പന്ത്രണ്ടാം വയസില്‍ ശരീരത്ത് രോഗത്തിന്റെ പാടുകള്‍ കണ്ടിരുന്നുവെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നില്ല. കോളജില്‍ പഠിക്കുമ്പോഴാണ് രോഗനിര്‍ണയം നടത്തിയത്. തുടര്‍ന്നു സര്‍ക്കാര്‍ കുഷ്ഠരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കിടന്നാണ് പഠിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞു ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദം സമ്പാദിച്ചിരുന്നു.

കുഷ്ഠരോഗബാധിതര്‍ക്കു വേണ്ടി നാലു പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എഴുപത്തിയൊന്നാം വയസ്സില്‍ സാമൂഹ്യസേവന രംഗത്ത് കുഷ്ഠരോഗ ബാധിതരുടെ രക്ഷകനായി ഡോ.ഗോപാല്‍ മാറിക്കഴിഞ്ഞു. വിവാഹിതന്‍, ഒരു മകള്‍.

ചികിത്സിച്ചു മാറ്റാവുന്നതാണ് കുഷ്ഠരോഗമെന്നു ആള്‍ക്കാരെ ഡോ.ഗോപാല്‍ ഓര്‍മ്മിപ്പിക്കുന്നു. മരുന്നുകള്‍ സ്വതന്ത്രമായി ലഭ്യമാണ്. രോഗികളോടു സമൂഹം വിവേചനം കാട്ടുന്നത് അവസാനിപ്പിക്കണമെന്നും ഗോപാല്‍ അഭ്യര്‍ഥിക്കുന്നു.

ഈറോഡില്‍ 1941-ലാണ് നെയ്ത്തുകാരുടെ കുടുംബത്തില്‍ ഗോപാലിന്റെ ജനനം. കലൈമഗള്‍ കല്‍വി നിലയത്തിലും സെന്‍ഗുതര്‍ ഹൈസ്‌കൂളിനും സ്‌കൂള്‍ പഠനം. ഈറോഡിലെ സി.എന്‍.മഹാജന കോളജില്‍ നിന്നു എക്കണോമിക്‌സില്‍ ബിരുദം. 1969-ല്‍ കുംഭകോണം സേക്രഡ് ഹാര്‍ട്ട് ലെപ്രസി സെന്ററില്‍ സാമൂഹ്യ പ്രവര്‍ത്തകനായി ജോലി. തുടര്‍ന്നാണ് ലയോള കോളജില്‍ ചേര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടുന്നത്. പിന്നീട് കുംഭകോണം ലെപ്രസി ഹോസ്പിറ്റലില്‍ റീഹാബിലിറ്റേഷന്‍ ഓഫീസര്‍. 1972-ല്‍ കുഷ്ഠരോഗാശുപത്രിയില്‍ ആദ്യമായി സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. ആശുപത്രിയിലെ ഇത്തരമൊരു വകുപ്പ് യോഗ്യതയുള്ള വ്യക്തി നടത്തുന്നത് രാജ്യത്ത് ആദ്യമായായിരുന്നു. 1994-ല്‍ റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീഹാബിലിറ്റേഷനില്‍ പിഎച്ച്ഡി ഡിഗ്രി കരസ്ഥമാക്കി.

ഡോ. ഗോപാലിന്റെ പ്രവര്‍ത്തന ഫലമായി കുഷ്ഠരോഗ ബാധിതരെ തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഐഡിയ (ഇന്റഗ്രേഷന്‍, ഡിഗ്നിറ്റി ആന്‍ഡ് ഇക്കണോമിക് അഡ്‌വാന്‍സ്‌മെന്റ്) ബ്രസീലില്‍ ആരംഭിച്ചു. നിലവില്‍ ഐഡിയ ഇന്ത്യയുടെ പ്രസിഡന്റ്. രാജ്യത്തെ കുഷ്ഠരോഗ ബാധിതര്‍ക്കു ചെയ്യുന്ന നിസ്വാര്‍ഥ സേവനങ്ങളെ പരിഗണിച്ച് ടോക്കിയോയില്‍ നിന്ന് ഫെസ്‌കോ (ഫൗണ്ടേഷന്‍ ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍) അവാര്‍ഡ് ലഭിച്ചു. ജപ്പാന്‍ കേന്ദ്രമായുള്ള നിപ്പോണ്‍ ഫൗണ്ടേഷനില്‍ നിന്ന് പത്തു ലക്ഷം യെന്നിന്റെ കാഷ് പ്രൈസായിരുന്നു അത്. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലിയെക്കൊണ്ട് പാസ്സാക്കിക്കാന്‍ നിപ്പോണ്‍ ഫൗണ്ടേഷനിലൂടെ ഡോ.ഗോപാലിനു സാധിച്ചു.

ഡോ. പി.കെ ഗോപാലിന്റെ വിശദമായ ബയോഡേറ്റ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗിന്റെ ആശംസകളോടെ. 

Saturday, January 21, 2012

ഒരിക്കലും മരിക്കാത്തവര്‍, ഒരിക്കലും മറക്കാനാകാത്തവര്‍

താണ് ഉറച്ച ക്രൈസ്തവ വിശ്വാസം. 'യേശു ക്രിസ്തുവില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും മരിക്കുന്നില്ല.'

ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിലെ കരിക്കംപള്ളില്‍ കുടുംബ കല്ലറയ്ക്കു മുകളില്‍ രേഖപ്പെടുത്തേണ്ട ബൈബിള്‍ വചനം തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ കരിക്കംപള്ളില്‍ കാട്ടുങ്കല്‍ കെ.ജെ.ചാക്കോയും (ചങ്ങനാശേരി) ഭാര്യ തങ്കമ്മയും ചേര്‍ന്നാണ് അതു കണ്ടെത്തിയത്. ചെറുതും എന്നാല്‍ അര്‍ഥപൂര്‍ണവുമായ വാക്യമായിരുന്നു ഇംഗ്ലീഷില്‍ വേണ്ടിയിരുന്നത്.

യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തിയാറാം വാക്യം അവര്‍ എടുത്തുകാട്ടി. Those who live and believe in Jesus Christ shall never die. John 11:26. അതു ഏറെ ഉചിതമാണെന്നു കുടുംബാംഗങ്ങള്‍ക്കു മനസ്സിലാകുകയും ചെയ്തു.

കോണ്‍ട്രാക്ടര്‍ സി.പി.ജോര്‍ജുകുട്ടിയുടെ നിര്‍ദേശത്തില്‍ മൂപ്പന്‍ തങ്കച്ചന്റെ നേതൃത്വത്തില്‍ ഓര്‍മ്മ നിലനിര്‍ത്താനായി നിര്‍മ്മിച്ച ലളിതമായ കല്ലറയുടെ മുകളിലെ കറുത്ത ഗാലക്‌സി ഗ്രാനൈറ്റില്‍ ആര്‍ട്ടിസ്റ്റ് ഷാജി ആ വാചകം കൊത്തിവച്ചു. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഉറച്ച ആത്മവിശ്വാസം നല്കുന്ന വിശുദ്ധ ബൈബിള്‍ വചനമാണത്.

പരേതനായ അഡ്വ.കെ.റ്റി.മത്തായിയുടെ ഓര്‍മ്മദിനം ആചരിച്ച 2012 ജനുവരി 21-നു ശനിയാഴ്ചയാണ് ബൈബിള്‍ വാക്യം രേഖപ്പെടുത്തിയ കരിങ്കല്‍ പാളി അനാച്ഛാദനം ചെയ്തത്. പളളി, സെമിത്തേരി, പാരിഷ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ദിവ്യബലി, ഒപ്പീസ്, മന്ത്ര എന്നിവയ്ക്ക് സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

'കര്‍ത്താവിന്റെ അനുഗ്രഹങ്ങളെ ഞാന്‍ നിത്യമായി പാടും. അളവറ്റ കൃപാധിക്യത്താല്‍ സകലത്തേയും സൃഷ്ടിക്കുകയും പിതൃപക്ഷത്തോടെ സകലത്തേയും പരിപാലിക്കുകയും ചെയ്യുന്ന ത്രിതൈ്വക സര്‍വേശ്വരനു സര്‍വഥാ സ്തുതി പാടുവാന്‍ കടം.'- ക.നി.മൂ.സ.ബ. യൗസേപ്പ് ഗ്രിഗോറിയോസ് കരിക്കംപള്ളില്‍ സിഎംഐ (1861 - 1926)

-ടിഎംകെ

Sunday, January 15, 2012

ഫാ.ജയിംസ് തെക്കേത്തലയുടെ പത്താം ചരമ വാര്‍ഷികം ആചരിച്ചു

സാങ്കേതിക വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ.ജയിംസ് തെക്കേത്തല സിഎംഐയുടെ പത്താം ചരമ വാര്‍ഷികം 2012 ജനുവരി 15-ന് തെക്കേത്തലയ്ക്കല്‍-കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ ആചരിച്ചു.

തെക്കേത്തലയ്ക്കല്‍ ചാക്കോച്ചന്റേയും ഏലിക്കുട്ടിയുടെയും നാലാമത്തെ പുത്രനായ ചാച്ചന്‍ എന്നു വിളിച്ചിരുന്ന ഫാ. ജയിംസ് 1936 ഏപ്രില്‍ നാലിനാണ് ജനിച്ചത്. സഹോദരങ്ങള്‍: കുട്ടപ്പന്‍, മറിയാമ്മ, തോമ്മാച്ചി, ദേവസ്യാച്ചന്‍, തെയ്യാമ്മ, അന്തോനിക്കുട്ടി, റോസമ്മ, അന്നമ്മ. 1953 ജൂണില്‍ സിഎംഐ സഭയില്‍ ചേര്‍ന്നു. 1955 ഡിസംബര്‍ എട്ടിനു ഒന്നാമത്തെ വ്രതവാഗ്ദാനം.1958 ഡിസംബര്‍ എട്ടിനു നിത്യവ്രതവാഗ്ദാനം. 1962 മേയില്‍ പൗരോഹിത്യം സ്വീകരിച്ചു.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പാസായി. കര്‍മ്മെലകുസുമം മാസിക ചീഫ് എഡിറ്റര്‍, ആന്ധ്രാ പ്രദേശിലെ ഈനാട് തെലുങ്ക് ദിനപത്രത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ്, ദീപിക മലയാളം ദിനപത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. ഒന്‍പതു വര്‍ഷം ദീപികയില്‍ പ്രവര്‍ത്തിച്ചു. ബാംഗളൂര്‍ ധര്‍മാരാം കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് മാനേജര്‍, ചെത്തിപ്പുഴ തിരുഹൃദയ ആശ്രമം പ്രിയോര്‍, പള്ളി വികാരി തുടങ്ങിയ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു. ചെത്തിപ്പുഴ കാര്‍മ്മെല്‍ ടെക്‌നോക്രാഫ്റ്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപകനാണ്. സെന്ററിന്റെ ഡയറക്ടറായിരിക്കെ 2012 ജനുവരി 15-നു അന്തരിച്ചു. ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

സാങ്കേതിക വിദ്യാഭ്യാസത്തില്‍ തത്പരരായ യുവതീയുവാക്കള്‍ക്ക് മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശവും നല്കുന്നതിനു ഫാ. ജയിംസ് സാങ്കേതി പ്രാവീണ്യം പ്രയോജനപ്പെടുത്തി. അംഗവൈകല്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചു. വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി സാങ്കേതിക മികവുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Tuesday, January 10, 2012

റൗണ്ട് ടേബിള്‍ ബെസ്റ്റ് ഫെലോഷിപ്പ് ട്രോഫി മാത്യൂസ് ജോസിന്

റൗണ്ട് ടേബിള്‍ നാഷണല്‍ ലെവല്‍ ബെസ്റ്റ് ഫെലോഷിപ്പ് ട്രോഫിയും സര്‍ട്ടിഫിക്കറ്റ് ഓഫ് മെരിറ്റും മാത്യൂസ് ജോസ് നേടി. 

Monday, January 2, 2012

റീവയുടെ സ്‌കൂളിന്റെ പേര് ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി എന്നാക്കി

റീവ അന്ന മൈക്കിള്‍ പഠിക്കുന്ന ബ്രൈറ്റ്‌ലാന്‍ഡ് ജൂണിയര്‍ സ്‌കൂളിന്റെ പേര് മാറ്റി ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി സ്‌കൂള്‍ എന്നാക്കി. ദൃശ്യവ്യക്തിത്വവും ദര്‍ശനവും നന്നാക്കുന്നതിന്റെ ഭാഗമായാണിത്. 'ജ്ഞാനം മഹത്വത്തിന്' എന്ന ലക്ഷ്യമാണ് സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്നത്. 'ഓരോ കുട്ടിയും ഒരു നക്ഷത്രമാണ്' എന്നതായിരുന്നു ഇതുവരെയുള്ള മുദ്രാവാക്യം. രണ്ടാം സ്റ്റാന്‍ഡാര്‍ഡില്‍ (2011-12) പഠിക്കുന്ന റീവ, പ്ലേ സ്‌കൂള്‍ മുതല്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്.

1989 മുതല്‍ ആലപ്പുഴ ചന്ദനക്കാവില്‍ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ്‌ലാന്‍ഡ് സ്‌കൂളിന്റെ 23-ാം വര്‍ഷത്തിലാണ് പേരുമാറ്റം. ശ്രേഷ്ഠതയാര്‍ന്ന വിദ്യാഭ്യാസ വര്‍ഷങ്ങളാണ് ഇതിനകം കടന്നുപോയിട്ടുള്ളത്.

ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി സ്‌കൂളിന്റെ പേരുമാറ്റം സംബന്ധിച്ച ബ്രോഷര്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.