സാങ്കേതിക വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ.ജയിംസ് തെക്കേത്തല സിഎംഐയുടെ പത്താം ചരമ വാര്‍ഷികം 2012 ജനുവരി 15-ന് തെക്കേത്തലയ്ക്കല്‍-കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ ആചരിച്ചു.
തെക്കേത്തലയ്ക്കല്‍ ചാക്കോച്ചന്റേയും ഏലിക്കുട്ടിയുടെയും നാലാമത്തെ പുത്രനായ ചാച്ചന്‍ എന്നു വിളിച്ചിരുന്ന ഫാ. ജയിംസ് 1936 ഏപ്രില്‍ നാലിനാണ് ജനിച്ചത്. സഹോദരങ്ങള്‍: കുട്ടപ്പന്‍, മറിയാമ്മ, തോമ്മാച്ചി, ദേവസ്യാച്ചന്‍, തെയ്യാമ്മ, അന്തോനിക്കുട്ടി, റോസമ്മ, അന്നമ്മ. 1953 ജൂണില്‍ സിഎംഐ സഭയില്‍ ചേര്‍ന്നു. 1955 ഡിസംബര്‍ എട്ടിനു ഒന്നാമത്തെ വ്രതവാഗ്ദാനം.1958 ഡിസംബര്‍ എട്ടിനു നിത്യവ്രതവാഗ്ദാനം. 1962 മേയില്‍ പൗരോഹിത്യം സ്വീകരിച്ചു.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പാസായി. കര്‍മ്മെലകുസുമം മാസിക ചീഫ് എഡിറ്റര്‍, ആന്ധ്രാ പ്രദേശിലെ ഈനാട് തെലുങ്ക് ദിനപത്രത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ്, ദീപിക മലയാളം ദിനപത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. ഒന്‍പതു വര്‍ഷം ദീപികയില്‍ പ്രവര്‍ത്തിച്ചു. ബാംഗളൂര്‍ ധര്‍മാരാം കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് മാനേജര്‍, ചെത്തിപ്പുഴ തിരുഹൃദയ ആശ്രമം പ്രിയോര്‍, പള്ളി വികാരി തുടങ്ങിയ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു. ചെത്തിപ്പുഴ കാര്‍മ്മെല്‍ ടെക്‌നോക്രാഫ്റ്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപകനാണ്. സെന്ററിന്റെ ഡയറക്ടറായിരിക്കെ 2012 ജനുവരി 15-നു അന്തരിച്ചു. ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.
സാങ്കേതിക വിദ്യാഭ്യാസത്തില്‍ തത്പരരായ യുവതീയുവാക്കള്‍ക്ക് മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശവും നല്കുന്നതിനു ഫാ. ജയിംസ് സാങ്കേതി പ്രാവീണ്യം പ്രയോജനപ്പെടുത്തി. അംഗവൈകല്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചു. വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി സാങ്കേതിക മികവുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

No comments:
Post a Comment