അതാണ് ഉറച്ച ക്രൈസ്തവ വിശ്വാസം. 'യേശു ക്രിസ്തുവില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും മരിക്കുന്നില്ല.'
ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിലെ കരിക്കംപള്ളില്‍ കുടുംബ കല്ലറയ്ക്കു മുകളില്‍ രേഖപ്പെടുത്തേണ്ട ബൈബിള്‍ വചനം തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ കരിക്കംപള്ളില്‍ കാട്ടുങ്കല്‍ കെ.ജെ.ചാക്കോയും (ചങ്ങനാശേരി) ഭാര്യ തങ്കമ്മയും ചേര്‍ന്നാണ് അതു കണ്ടെത്തിയത്. ചെറുതും എന്നാല്‍ അര്‍ഥപൂര്‍ണവുമായ വാക്യമായിരുന്നു ഇംഗ്ലീഷില്‍ വേണ്ടിയിരുന്നത്.
യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തിയാറാം വാക്യം അവര്‍ എടുത്തുകാട്ടി. Those who live and believe in Jesus Christ shall never die. John 11:26. അതു ഏറെ ഉചിതമാണെന്നു കുടുംബാംഗങ്ങള്‍ക്കു മനസ്സിലാകുകയും ചെയ്തു.
കോണ്‍ട്രാക്ടര്‍ സി.പി.ജോര്‍ജുകുട്ടിയുടെ നിര്‍ദേശത്തില്‍ മൂപ്പന്‍ തങ്കച്ചന്റെ നേതൃത്വത്തില്‍ ഓര്‍മ്മ നിലനിര്‍ത്താനായി നിര്‍മ്മിച്ച ലളിതമായ കല്ലറയുടെ മുകളിലെ കറുത്ത ഗാലക്‌സി ഗ്രാനൈറ്റില്‍ ആര്‍ട്ടിസ്റ്റ് ഷാജി ആ വാചകം കൊത്തിവച്ചു. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഉറച്ച ആത്മവിശ്വാസം നല്കുന്ന വിശുദ്ധ ബൈബിള്‍ വചനമാണത്.
പരേതനായ അഡ്വ.കെ.റ്റി.മത്തായിയുടെ ഓര്‍മ്മദിനം ആചരിച്ച 2012 ജനുവരി 21-നു ശനിയാഴ്ചയാണ് ബൈബിള്‍ വാക്യം രേഖപ്പെടുത്തിയ കരിങ്കല്‍ പാളി അനാച്ഛാദനം ചെയ്തത്. പളളി, സെമിത്തേരി, പാരിഷ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ദിവ്യബലി, ഒപ്പീസ്, മന്ത്ര എന്നിവയ്ക്ക് സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
'കര്‍ത്താവിന്റെ അനുഗ്രഹങ്ങളെ ഞാന്‍ നിത്യമായി പാടും. അളവറ്റ കൃപാധിക്യത്താല്‍ സകലത്തേയും സൃഷ്ടിക്കുകയും പിതൃപക്ഷത്തോടെ സകലത്തേയും പരിപാലിക്കുകയും ചെയ്യുന്ന ത്രിതൈ്വക സര്‍വേശ്വരനു സര്‍വഥാ സ്തുതി പാടുവാന്‍ കടം.'- ക.നി.മൂ.സ.ബ. യൗസേപ്പ് ഗ്രിഗോറിയോസ് കരിക്കംപള്ളില്‍ സിഎംഐ (1861 - 1926)
-ടിഎംകെ

No comments:
Post a Comment