Thursday, July 28, 2011

'നക്ഷത്രക്കൂടാരം' പുതുമയോടെ തന്നെ

രുണ്‍ ജോസ് മുക്കാടന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അഭിനയിച്ച 'നക്ഷത്രക്കൂടാരം' എന്ന മലയാളം സിനിമ വര്‍ഷങ്ങള്‍ക്കു ശേഷവും സമകാലിക വിദ്യാര്‍ഥി ജീവിതവുമായി
ചേര്‍ന്നു നില്ക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാലു വിദ്യാര്‍ഥികളും
അവരുടെ സ്‌കൂളില്‍ എത്തുന്ന അധ്യാപികയുമായുള്ള ബന്ധമാ
ണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു പതിറ്റാണ്ടായിട്ടും കഥയുടെ പുതുമ നിലനില്ക്കുന്നുണ്ട്. ഇന്ന് (2011 ജൂലൈ 28 വ്യാഴം) രാത്രി 7.30-ന് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഈ ചിത്രം വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.

ജോഷി മാത്യു സംവിധാനം ചെയ്ത 'നക്ഷത്രക്കൂടാരം' 1992-ലാണ് റിലീസ് ചെയ്തത്. കഥ സതീഷ് ബാബു പയ്യന്നൂര്‍, ജോഷി മാത്യു. കോട്ടയം ഗിരിദീപം സ്‌കൂളിലും മറ്റുമായിരുന്നു ചിത്രീകരണം. അപ്പോള്‍ അവിടെ വിദ്യാര്‍ഥിയായിരുന്നു അരുണ്‍. മര്‍ച്ചെന്റ് നേവിയില്‍ എന്‍ജിനിയറാണ് അരുണ്‍ ഇപ്പോള്‍.

വലിയ താരനിരയായിരുന്നു ചിത്രത്തില്‍. ശ്വേതാ മേനോന്‍ (നിര്‍മല എസ്. മേനോന്‍), സുരേഷ് ഗോപി (ജീവന്‍ റോയ്), ഷാഹുല്‍ (ഷാഹുല്‍ ഹമീദ്), ഇന്നസന്റ് (ഫാ.ഭവാനിയോസ്), ജഗതി ശ്രീകുമാര്‍ (ഭാസ്‌ക്കര കുറുപ്പ്), ഒടുവില്‍ ഉണ്ണികൃഷ്ണന്‍ (സിംഗപ്പൂര്‍ അങ്കിള്‍), കെപിഎസി ലളിത (ഭവാനി), ശങ്കരാടി (രാഘവ പണിക്കര്‍), രാമചന്ദ്രന്‍ (അലക്‌സ് ചെറിയാന്‍), വത്സല മേനോന്‍ (വിശാലാക്ഷി), സൈനുദ്ദീന്‍ (കുട്ടപ്പന്‍), തൊടുപുഴ വാസന്തി (മനോഹരന്റെ അമ്മ), അശോകന്‍ (മനോഹരന്‍) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

'നക്ഷത്രക്കൂടാരം' സിനിമയിലെ ചില ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, July 12, 2011

റീവ വരച്ച ചിത്രം ദ് ഹിന്ദുവില്‍

റീവ അന്ന മൈക്കിള്‍ വരച്ച പ്രകൃതിദൃശ്യത്തിന്റെ ചിത്രം ദ് ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചു. കുട്ടികള്‍ക്കായുള്ള ദ് ഹിന്ദു യംഗ് വേള്‍ഡ് സപ്ലിമെന്റിലെ (2011 ജൂലൈ 12 ചൊവ്വ) കലൈഡോസ്‌കോപ് പേജിലാണ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അധ്യയന വര്‍ഷം ആലപ്പുഴ ബ്രൈറ്റ്‌ലാന്‍ഡ് ജൂണിയര്‍ സ്‌കൂള്‍ ഒന്നാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ വരച്ച ചിത്രമാണിത്. കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായിയുടെ (സീനിയര്‍ മാനേജര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ആലപ്പുഴ) മകളായ റീവ, തത്തംപള്ളി വാര്‍ഡ് ബ്ലോഗിലെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്.

Friday, July 8, 2011

രഞ്ജി എംബിഎ ബിരുദം നേടി

ലോകത്തിലെ മുന്തിയ ബിസിനസ് സ്‌കൂളുകളിലൊന്നായ ഇന്‍സീഡില്‍ നിന്ന് രഞ്ജി ജോണ്‍ എംബിഎ ബിരുദം നേടി. എടത്വ ചെക്കിടിക്കാട്‌ കരിക്കംപള്ളില്‍ സെബാസ്റ്റ്യന്‍ ജോസഫി (ജോണിച്ചന്‍)-ന്റേയും കുഞ്ഞൂഞ്ഞമ്മയുടേയും (ഇരുവരും ദൂബായ്) മകള്‍ ജിന്‍സി സെബാസ്റ്റ്യന്റെ ഭര്‍ത്താവാണ് രഞ്ജി.

ഇന്‍സീഡിന്റെ ഫ്രാന്‍സിലെ (യൂറോപ്പ്) കാമ്പസിലാണ് രഞ്ജി പഠിച്ചത്. 2011 ജൂലൈ ഏഴിനായിരുന്നു ബിരുദദാനച്ചടങ്ങ്. ഫ്രാന്‍സിലെ ഫോണ്ടെന്‍ബ്ല്യൂവിലാണ് ഇപ്പോള്‍ താമസം. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ പിഎല്‍എം കണ്‍സള്‍ട്ടന്റായി 2005 ഒക്ടോബര്‍ മുതല്‍ 2010 മേയ് വരെ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ലയോള സ്‌കൂള്‍, കെകെ നഗര്‍ പദ്മ ശേഷാദ്രി ബാലഭവന്‍, കൊല്ലം ടികെഎം കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരത്തേ പഠിച്ചു.

ബിസിനസ് സ്‌കൂളുകളുടെ ലോക റാങ്കിംഗില്‍ മുന്‍ നിരയിലാണ് ഇന്‍സീഡ്. ഫോര്‍ബ്‌സും ബിസിനസ് വീക്കും ഒന്നാം സ്ഥാനം നല്കുമ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് നാലാം സ്ഥാനമാണ് നല്കിയിട്ടുള്ളത്.

ഇറ്റലി മിലാനിലെ എസ്ഡിഎ ബൊക്കോണി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് 2007-ല്‍ ജിന്‍സി എംബിഎ ബിരുദം നേടിയിരുന്നു. ദൂബായ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍, കൊല്ലം ടികെഎം കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നിവിടങ്ങളില്‍ പഠനം.

About INSEAD The Business School for the World.

As one of the world's leading and largest graduate business schools, INSEAD brings together people, cultures and ideas from around the world to change lives and to transform organisations. A global perspective and cultural diversity are reflected in all aspects of our research and teaching.

With campuses in Europe (France), Asia (Singapore) and Abu Dhabi, and a research centre in Israel, INSEAD's business education and research spans three continents. School's 145 renowned Faculty members from 36 countries inspire more than 1,000 degree participants in our MBA, Executive MBA and PhD programmes. In addition, more than 9,500 executives participate in INSEAD's Executive Education programmes.

In addition to INSEAD's programmes on three campuses, the INSEAD-Wharton Alliance delivers MBA and co-branded executive education programmes on Wharton's U.S. campuses in Philadelphia and San Francisco. In China, School award a joint Executive MBA with Tsinghua University, and in Brazil, School's executive education association with Fundação Dom Cabral has existed for 21 years.

Last year, INSEAD celebrated 50 years as a pioneer of international business education based in Europe. This year School celebrate another milestone in the history - the 10th Anniversary of Asia campus in Singapore.

Around the world and over the decades, INSEAD continues to believe in conducting cutting edge research and innovating across all programmes in order to provide business leaders with the knowledge and sensitivity to operate anywhere.

Sunday, July 3, 2011

കല്യാണ വീടുകളിലെ ഒത്തൊരുമിപ്പ്

ര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടനാട്ടിലെ കല്യാണവീടുകളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സഹകരണം പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു. നിറഞ്ഞ സൗഹൃദാന്തരീക്ഷം, ഒത്തൊരുമിപ്പ്. ദിവസങ്ങള്‍ക്കു മുന്‍പേ എല്ലാവരും എത്തും. പിന്നെ എല്ലാ ദിവസവും കല്യാണദിവസം പോലെ! ആളും ബഹളവും ഒച്ചയും പന്തലിടലും പാചകവും തീയും പുകയും!!!.

ഇന്നത്തേതു പോലെ അല്ല അന്ന്. ഓര്‍ഡര്‍ നല്കി സമയത്ത് കേറ്ററേഴ്‌സ് കൊണ്ടു വന്നു ആഹാരം വിളമ്പുകയല്ല അന്നത്തെ പതിവ്. പാചകക്കാരുമായി വീട്ടുകാര്‍ ചേര്‍ന്നിരുന്ന് കഥകളും കാര്യങ്ങളും പറഞ്ഞ് കൊതിയൂറിക്കുന്ന ഓരോ വിഭവവും ഉണ്ടാക്കിയെടുക്കും. കല്യാണനാള്‍ അവയെല്ലാം സ്‌നേഹം ചേര്‍ത്തു വയറുനിറയെ വിളമ്പും. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ആഷ്‌ലിയുടെ വിവാഹത്തിന്റെ തലേന്നാള്‍ വീട്ടുകാര്‍ ചേര്‍ന്ന് നൂറുകണക്കിന് കട്‌ലറ്റുകള്‍ ഉണ്ടാക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പത്തെ ദൃശ്യം. തേങ്ങചുരണ്ടുന്നതും പാലപ്പമുണ്ടാക്കുന്നതും കാണണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.