വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടനാട്ടിലെ കല്യാണവീടുകളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സഹകരണം പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു. നിറഞ്ഞ സൗഹൃദാന്തരീക്ഷം, ഒത്തൊരുമിപ്പ്. ദിവസങ്ങള്‍ക്കു മുന്‍പേ എല്ലാവരും എത്തും. പിന്നെ എല്ലാ ദിവസവും കല്യാണദിവസം പോലെ! ആളും ബഹളവും ഒച്ചയും പന്തലിടലും പാചകവും തീയും പുകയും!!!.
ഇന്നത്തേതു പോലെ അല്ല അന്ന്. ഓര്‍ഡര്‍ നല്കി സമയത്ത് കേറ്ററേഴ്‌സ് കൊണ്ടു വന്നു ആഹാരം വിളമ്പുകയല്ല അന്നത്തെ പതിവ്. പാചകക്കാരുമായി വീട്ടുകാര്‍ ചേര്‍ന്നിരുന്ന് കഥകളും കാര്യങ്ങളും പറഞ്ഞ് കൊതിയൂറിക്കുന്ന ഓരോ വിഭവവും ഉണ്ടാക്കിയെടുക്കും. കല്യാണനാള്‍ അവയെല്ലാം സ്‌നേഹം ചേര്‍ത്തു വയറുനിറയെ വിളമ്പും. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ആഷ്‌ലിയുടെ വിവാഹത്തിന്റെ തലേന്നാള്‍ വീട്ടുകാര്‍ ചേര്‍ന്ന് നൂറുകണക്കിന് കട്‌ലറ്റുകള്‍ ഉണ്ടാക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പത്തെ ദൃശ്യം. തേങ്ങചുരണ്ടുന്നതും പാലപ്പമുണ്ടാക്കുന്നതും കാണണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment