അരുണ്‍ ജോസ് മുക്കാടന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അഭിനയിച്ച 'നക്ഷത്രക്കൂടാരം' എന്ന മലയാളം സിനിമ വര്‍ഷങ്ങള്‍ക്കു ശേഷവും സമകാലിക വിദ്യാര്‍ഥി ജീവിതവുമായി
ചേര്‍ന്നു നില്ക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാലു വിദ്യാര്‍ഥികളും
അവരുടെ സ്‌കൂളില്‍ എത്തുന്ന അധ്യാപികയുമായുള്ള ബന്ധമാ
ണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു പതിറ്റാണ്ടായിട്ടും കഥയുടെ പുതുമ നിലനില്ക്കുന്നുണ്ട്. ഇന്ന് (2011 ജൂലൈ 28 വ്യാഴം) രാത്രി 7.30-ന് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഈ ചിത്രം വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.ജോഷി മാത്യു സംവിധാനം ചെയ്ത 'നക്ഷത്രക്കൂടാരം' 1992-ലാണ് റിലീസ് ചെയ്തത്. കഥ സതീഷ് ബാബു പയ്യന്നൂര്‍, ജോഷി മാത്യു. കോട്ടയം ഗിരിദീപം സ്‌കൂളിലും മറ്റുമായിരുന്നു ചിത്രീകരണം. അപ്പോള്‍ അവിടെ വിദ്യാര്‍ഥിയായിരുന്നു അരുണ്‍. മര്‍ച്ചെന്റ് നേവിയില്‍ എന്‍ജിനിയറാണ് അരുണ്‍ ഇപ്പോള്‍.
വലിയ താരനിരയായിരുന്നു ചിത്രത്തില്‍. ശ്വേതാ മേനോന്‍ (നിര്‍മല എസ്. മേനോന്‍), സുരേഷ് ഗോപി (ജീവന്‍ റോയ്), ഷാഹുല്‍ (ഷാഹുല്‍ ഹമീദ്), ഇന്നസന്റ് (ഫാ.ഭവാനിയോസ്), ജഗതി ശ്രീകുമാര്‍ (ഭാസ്‌ക്കര കുറുപ്പ്), ഒടുവില്‍ ഉണ്ണികൃഷ്ണന്‍ (സിംഗപ്പൂര്‍ അങ്കിള്‍), കെപിഎസി ലളിത (ഭവാനി), ശങ്കരാടി (രാഘവ പണിക്കര്‍), രാമചന്ദ്രന്‍ (അലക്‌സ് ചെറിയാന്‍), വത്സല മേനോന്‍ (വിശാലാക്ഷി), സൈനുദ്ദീന്‍ (കുട്ടപ്പന്‍), തൊടുപുഴ വാസന്തി (മനോഹരന്റെ അമ്മ), അശോകന്‍ (മനോഹരന്‍) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
No comments:
Post a Comment