Friday, September 28, 2012

ഫാ.സതീഷ് ജോസഫിന്റെ പ്രബോധനങ്ങള്‍ പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു

മേരിക്കയിലെ പ്രമുഖ യുവവൈദികനായ ഫാ. സതീഷ് ജോസഫിന്റെ (ഫാ.സതീഷ് ആന്റണി ജോസഫ്, കൊച്ചുമോന്‍) ധര്‍മ്മപ്രബോധനങ്ങള്‍ ലോകമെമ്പാടുമുള്ള പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു.

എടത്വ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പുത്തന്‍പുരയ്ക്കല്‍ അന്തോനിക്കുട്ടിയുടേയും സാറാമ്മയുടേയും മൂത്തമകള്‍ ലിസമ്മയുടേയും കൂളത്തൂര്‍ മേലേട്ടുകൊച്ചി കുട്ടപ്പന്റേയും മകനാണ് ഫാ.സതീഷ്. സഹോദരന്‍ സതീഷ്. (ഭോപ്പാല്‍).

ബാംഗളൂരിലെ ദിവ്യരക്ഷക സന്യാസ സഭയില്‍ 1983-ല്‍ ചേര്‍ന്ന സതീഷ് 1986 ജൂലൈ 27-ന് ആദ്യവ്രതവാഗ്ദാനവും 1994 ഏപ്രില്‍ 25-ന് നിത്യവ്രതവാഗ്ദാനവും നടത്തി. 18 വര്‍ഷമായി വൈദികന്‍.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒഹിയോ ഡേയ്ടണിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, സെന്റ് ഹെലെന്‍ ഇടവകകളിലെ അസോസിയേറ്റ് പാസ്റ്ററാണ് സതീഷ് ഇപ്പോള്‍. കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും തിയോളജിയില്‍ ഡോക്ടറല്‍ ഡിഗ്രിയും നേടിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ഡേയ്ടണില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുക്കുന്നു. ഇറ്റെ മിസ എസ്റ്റ് മിനിസ്ട്രിയുടെ സ്ഥാപകനാണ്. മുതിര്‍ന്നവര്‍ക്കായുള്ള വിശ്വാസ രൂപീകരണമാണ് ലക്ഷ്യമാക്കുന്നത്. ഫാ. സതീഷിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള സൗജന്യ ഐഫോണ്‍, ഡ്രോയിഡ് ആപ്‌സുകള്‍ ലഭ്യമാണ്.

ഫാ.സതീഷ് ജോസഫിന്റെ ദൈവവചനപ്രഘോഷണങ്ങളും ധ്യാനപ്രസംഗങ്ങളും വിശ്വാസസമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നിരവധി രാജ്യങ്ങളില്‍ ഇതിനകം ധ്യാനപ്രസംഗങ്ങള്‍ നടത്തി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ദൈവവചന പ്രഘോഷണത്തിനു പ്രയോജനപ്പെടുത്തുന്നു. ആഴത്തിലുള്ള വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നതിനു ഫാ.സതീഷിനു പ്രത്യേക കഴിവുണ്ട്.  ലഭിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മാതൃകാപരമായി മറുപടി നല്കുന്നതും ഫാ.സതീഷിന്റെ പ്രത്യേകതയാണ്.

ഫാ.സതീഷിന്റെ പ്രഭാഷണങ്ങളുടെ വീഡിയോകളും പോഡ്കാസ്റ്റുകളും ധാരാളമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 'ഗ്ലോബലൈസേഷന്‍ ആന്‍ഡ് മിലിറ്റന്‍ഡ് ഹിന്ദു നാഷണലിസം: ദ് ന്യൂ കോണ്‍ടെക്‌സറ്റ് ഫോര്‍ തിയോളജി ഇന്‍ ഇന്ത്യ' എന്ന പുസ്തകം (248 പേജുകള്‍) ദൈവശാസ്ത്ര മുന്‍കൈഎടുക്കലിനെക്കുറിച്ചു വിശദീകരിക്കുന്നു.

ഫാ.സതീഷ് ജോസഫിന്റെ ലേഖനങ്ങളില്‍ ഒന്ന് മാതൃകയ്ക്കായി.. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം.

The Family That Prays Together...

I am from India. I can trace my ancestry back to 1823 and if I want, beyond that too. People find it difficult to connect my being Indian and Catholicism. Most people presume that I am a recent convert to Catholicism. In fact, as far back in 1823 my family was Catholic (Eastern Catholic). For generations, then, faith has been passed along with untiring zeal and passion. When I was a child, my father often repeated the well-known adage: 'The family that prays together stays together.' And I believed it. That is, until now.

About my childhood family – it was mom, dad, my brother and I. Mom and dad both worked for the government. That meant financial security even though the income was meager. But what set us apart was that we were a praying family. Ours was the model family in the parish. Priest and nuns often came and dined at our home and our family was often quoted as the Christian family par excellence. We prayed each morning and night – together. Before my brother and I left to the Catholic school my parents could barely afford, we would gather together and pray. After dinner each night, we prayed again, sometimes for a good half hour. There was not a Sunday we missed mass whether it was the Cricket World Cup or plain tiredness. For the most part we prayed together and stayed together.

That was thirty years back when we were my brother and I were kids. I went on to the Seminary, was ordained in 1994 and today I am a priest of 18 years. Here is my greatest question though. Why did the family that prayed together not stay together? It happens that today my only brother is something between an agnostic and an atheist. He could care less for the Catholic Church that the stray dogs that roam the streets of India. He loves and respects me not because I am a priest but because I am his brother.

My brother is not a bad guy. There was a time when he baptized his only daughter, participated in her First Holy Communion event and even today, will drive my parents and me to church when we visit him. But at the heart of his passion are the people of Bhopal, who was affected by the Bhopal gas tragedy of 1984. The Union Carbide factory (now Dow Chemicals) spewed poisonous gas and thousands of people died while others remain affected for decades or even generations to come. This population was neither compensated justly nor their needs met adequately. My brother works for the government during the week and on the weekends, he'd rather be with the people in their struggle cope with daily life than being at Church.

You may ask why he could not do both? 'Because,' he says, 'the church is only interested in getting people to church! The question is why does the church not go the people?' He was referring to the local church's lack of involvement in the struggles of the people of Bhopal. At other times he has said to me, 'There is a reason why Mother Teresa has been already a saint and Archbishop Oscar Romero will never be. I think it is because one took care of the poor whereas the others questioned the system that creates the poor. Where is the church and on whose side is the church today?'

I know numerous once-upon-a-time-church-going-people who think similarly. They are young and adults alike whose alienation from the church is a moral stance. The abuse crisis and the immunity of top leadership, the concentration of decision making in the hands of a male dominated hierarchy, the unwillingness to even dialogue about women priesthood, and even the recent liturgical changes are among the reasons why some have alienated themselves from the church.

Our archdiocese is embarking on a major initiative called 'Christ at the Center.' The goal is to 'explore the challenges that families face today and discover with one another viable tool and methods for evangelizing and ministering to the church of the home.' Perhaps, one of the assumptions of this initiative is that if we can educate the parents about faith, then children will keep the faith.

My experience tells me that educating families in faith and providing them the resources for evangelizing and ministering to the church of the home, while beneficial, is not a panacea for a vibrant church community. Because, if I consider my family, the family that prayed together did not necessarily stay together. For that, the church too must change. For example, the church must ask itself if its paternalistic organizational structure is healthy for its own good? Is the silencing and excommunication of reasonable theological voices the best way to deal with dissent? We made organizational changes as a result of the abuse crisis – but have we been church to the victims and their families the way Christ would? In the recent liturgical changes did we settle for uniformity rather than unity? Why do people who migrate to evangelical churches talk about their faith journey in the Catholic Church as devoid of the experience of God? Why do scores of people find themselves spiritually starved after their weekly celebration of the Eucharist? These are the kinds of questions that people who grew up Catholic and have since conscientiously alienated themselves from the church are asking.

Meanwhile, my parents and numerous elderly parents who hurt because their children have left the church have their question, 'What did we do wrong?' I often say to them, 'It is not your fault.' My family prayed together too but did not stay together in faith. That makes is sad for my family and for my church.

Monday, September 17, 2012

നന്നാട്ടുമാലില്‍ തറവാടിനു 101 കഴിഞ്ഞു, ആറു തലമുറ

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തറവാട്ടു വീടിനു പ്രായം 101 കഴിഞ്ഞു. കെട്ടിടഘടനയില്‍ ഇതുവരെ വലിയ ഒരു മാറ്റവും വരുത്തിയിട്ടില്ല. പഴയകാലത്ത് ഓല ആയിരുന്നത് ഓട് ആക്കിയെന്നുള്ളതു മാത്രമാണ് പ്രധാന മാറ്റം. മുറികള്‍ കൂട്ടിച്ചേര്‍ത്തിട്ടൊന്നുമില്ല.

ചാക്കോ - തലവടി പരുമൂട്ടില്‍ കത്രീന (മാമി) -യുടേയും ഏക മകനായ തോമ്മ (ഭാര്യ പച്ച പുരയ്ക്കല്‍ മറിയാമ്മ) കൊല്ലവര്‍ഷം 1086-ാമാണ്ടില്‍ നിര്‍മിച്ചതാണ് തറവാട്. (ഇപ്പോള്‍ കൊല്ലവര്‍ഷം 1188) തോമ്മയുടെ മൂത്ത മകന്‍ ചാക്കോ (അത്തായി)-യും ചമ്പക്കുളം വേലങ്കളം അച്ചാമ്മയും വിവാഹിതരായി വന്നുകയറിയതും പുരവാസ്‌തോലിയും ഒറ്റ ദിവസമായിരുന്നു.

തോമ്മ - മറിയാമ്മ ദമ്പതികളുടെ ഒന്‍പതു പുത്രന്മാരില്‍ ഇളയ മൂന്നു പേര്‍ ജനിച്ചത് ഈ തറവാട്ടിലാണ്. ദേവസ്യാച്ചന്‍, കറിയാച്ചന്‍, മത്തായിക്കുട്ടി എന്നിവര്‍.

രണ്ടു മക്കളുടെ - വാവച്ചന്‍, ശൗരിച്ചന്‍ - വിവാഹം ഒറ്റദിവസം നടത്തിയതും ഇവിടെ മുറ്റത്ത് പന്തലിട്ട്. അത്തായിയുടെ രണ്ടു മക്കളുടെ കല്യാണവും ഇവിടെ വിശാലമായ പന്തലിട്ട് നടത്തി. ഔസക്കുട്ടിയുടേയും (ഭാര്യ ചങ്ങനാശേരി പാലാത്തറ കുട്ടിയമ്മ) തങ്കമ്മയുടേതുമായിരുന്നു (ഭര്‍ത്താവ് ചങ്ങംകരി വാളംപറമ്പില്‍ കുട്ടപ്പന്‍) അത്. അത്തായിയുടെ മകന്‍ മത്തമ്മയുടെ (ഭാര്യ എടത്വ വാണിയപ്പുരയ്ക്കല്‍ കുഞ്ഞുമോള്‍) മകള്‍ ആഷ്‌ലിയും കൈനടി വലിയവാക്കശേരി പഴുവക്കളത്തില്‍ സണ്ണിയും തമ്മിലുള്ള വിവാഹവും തറവാട്ടുവീട്ടില്‍ നടത്തി. തറവാട്ടിനു ചുറ്റും വന്‍ പന്തലിട്ടായിരുന്നു വിവാഹാഘോഷം.

പൗരോഹിത്യം സ്വീകരിച്ച് പുത്തന്‍കുര്‍ബാന നടത്തിയ ശേഷം എത്തിയ ഫാ.കെ.സി.ജോര്‍ജി (വക്കമ്മ)-ന് സ്വീകരണം നല്കിയതും നിത്യവ്രതവാഗ്ദാനം നടത്തി ജര്‍മ്മനിയില്‍ സേവനത്തിലായിരുന്ന സിസ്റ്റര്‍ ജോര്‍ജിറ്റ (കുട്ടിയമ്മ) അവിടെ നിന്നു തിരിച്ചെത്തിയപ്പോള്‍ സ്വീകരണം ഒരുക്കിയതും ഈ തറവാട്ടു മുറ്റത്താണ്.

അത്തായി നിര്യാതനായി (മരണം 1967 മാര്‍ച്ച് 26) മൃതദേഹം എടത്വ സെന്റ് ജോര്‍ജ് പള്ളിയിലേക്ക് അനേകം മോട്ടോര്‍ ബോട്ടുകളുടെ അകമ്പടിയോടെ ചെങ്ങാടത്തില്‍ കൊണ്ടുപോയത് പലരും ഇന്നും ഓര്‍മ്മിക്കുന്നു. അക്കാലത്ത് തകഴി-പച്ച-എടത്വ റോഡില്ലായിരുന്നു.

മത്തമ്മയും കുഞ്ഞുമോളും മകന്‍ ചാക്കോച്ചനും ഭാര്യ പുതുക്കരി തുണ്ടിയില്‍ ജിന്‍സിയും മക്കളായ പിയാക്കുട്ടിയും മാത്യൂസുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ചാക്കോച്ചന്റെ മക്കള്‍ ഈ തറവാട്ടില്‍ താമസിക്കുന്ന ആറാം തലമുറയില്‍പ്പെട്ടവര്‍.

Wednesday, September 12, 2012

സിബിക്ക് 'സാക്ക' ഫെലോഷിപ്പ്

പാനോസ് സൗത്ത് ഏഷ്യയുടെ കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിംഗിനുള്ള സൗത്ത് ഏഷ്യ ക്ലൈമറ്റ് ചേഞ്ച് അവാര്‍ഡ് (സാക്ക) ഫെലോഷിപ്പ്-2012 സിബി കാട്ടാമ്പള്ളി (ജോര്‍ജ് തോമസ്)-ക്ക്. മലയാള മനോരമ (തിരുവനന്തപുരം) അസിസ്റ്റന്റ് എഡിറ്ററാണ്. 1500 ഡോളര്‍ ( 80,000 രൂപ) ആണ് ഫെലോഷിപ്പ് തുക.

കോപ്പന്‍ഹേഗന്‍ കാലാവസ്ഥ വ്യതിയാന യു.എന്‍ ഉച്ചകോടി തൊട്ടുള്ള റിപ്പോര്‍ട്ടിംഗ് മികവു പരിഗണിച്ചും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഗവേഷണ രചനകള്‍ നടത്തുന്നതിനുമാണ് ഫെലോഷിപ്പ്. 2013 മാര്‍ച്ചിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കണം.

പാനോസ് സൗത്ത് ഏഷ്യയുടെ ആസ്ഥാനം നേപ്പാളിലെ കാഠ്മണ്ഡുവിലാണ്. വിവിധ വിഷയങ്ങളില്‍ പൊതു ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള പാനോസ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ഭാഗമാണിത്.

Tuesday, September 4, 2012

അമ്മുവിന് എംഎസ്‌സി ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക്

ദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എംഎസ്‌സി ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സില്‍ അമ്മു ജോര്‍ജിന് ഒന്നാം റാങ്ക്. ന്യൂഡല്‍ഹി ഗൂര്‍ഗാവ് ടവേഴ്‌സ് വാട്‌സണ്‍ കമ്പനിയില്‍ അസോഷ്യേറ്റ് ഇക്കണോമിസ്റ്റാണ്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഗോള്‍ഡന്‍ സാക്‌സിലും നേരത്തേ ജോലി ചെയ്തിരുന്നു.

മലയാള മനോരമ (തിരുവനന്തപുരം) അസിസ്റ്റന്റ് എഡിറ്റര്‍ സിബി കാട്ടാമ്പള്ളിയുടേയും കവടിയാര്‍ നിര്‍മല ഭവന്‍ ഹൈസ്‌കൂള്‍ അധ്യാപിക കൊച്ചുറാണി ജോര്‍ജിന്റേയും മകളാണ്. സഹോദരന്‍: ടോണി. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ ഇന്‍കം ടാക്‌സ് ഓഫീസര്‍ കെ.സി.തോമസിന്റേയും (തൊമ്മിക്കുഞ്ഞ്) ഗ്രേസ്‌കുട്ടിയുടേയും കൊച്ചുമകള്‍.