Wednesday, September 12, 2012

സിബിക്ക് 'സാക്ക' ഫെലോഷിപ്പ്

പാനോസ് സൗത്ത് ഏഷ്യയുടെ കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിംഗിനുള്ള സൗത്ത് ഏഷ്യ ക്ലൈമറ്റ് ചേഞ്ച് അവാര്‍ഡ് (സാക്ക) ഫെലോഷിപ്പ്-2012 സിബി കാട്ടാമ്പള്ളി (ജോര്‍ജ് തോമസ്)-ക്ക്. മലയാള മനോരമ (തിരുവനന്തപുരം) അസിസ്റ്റന്റ് എഡിറ്ററാണ്. 1500 ഡോളര്‍ ( 80,000 രൂപ) ആണ് ഫെലോഷിപ്പ് തുക.

കോപ്പന്‍ഹേഗന്‍ കാലാവസ്ഥ വ്യതിയാന യു.എന്‍ ഉച്ചകോടി തൊട്ടുള്ള റിപ്പോര്‍ട്ടിംഗ് മികവു പരിഗണിച്ചും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഗവേഷണ രചനകള്‍ നടത്തുന്നതിനുമാണ് ഫെലോഷിപ്പ്. 2013 മാര്‍ച്ചിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കണം.

പാനോസ് സൗത്ത് ഏഷ്യയുടെ ആസ്ഥാനം നേപ്പാളിലെ കാഠ്മണ്ഡുവിലാണ്. വിവിധ വിഷയങ്ങളില്‍ പൊതു ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള പാനോസ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ഭാഗമാണിത്.

1 comment:

  1. Congratulations Sibychen. Best wishes for a successful research and report.

    ReplyDelete