പ്രശസ്ത ഫോട്ടോഷെയറിംഗ് വെബ്‌സൈറ്റായ ഫോട്ടോബക്കറ്റ് ഡോട്ട് കോം (http://photobucket.com) സംഘടിപ്പിച്ച 'യുവര്‍ ബേബീസ് ഫസ്റ്റ് ടൂത്ത്' ഫോട്ടോ മത്സരത്തില്‍ റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ് സ്ഥാനത്ത്.
'ആദ്യ പല്ല്'എന്ന വിഭാഗത്തിലേക്ക് വൈവിധ്യമാര്‍ന്ന ഫോട്ടോകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോസ്റ്റ് ചെയ്തിരുന്നത്. മോണമാത്രമുള്ള കുഞ്ഞുങ്ങളുടേയും ഒന്നും രണ്ടും പല്ലുകള്‍ മുളച്ചവരുടേയും വായ് നിറയെ പല്ലുള്ളവരുടേയും രസത്തിനു കൃത്രിമ പല്ല് പിടിപ്പിച്ച കുഞ്ഞുങ്ങളുടേയും അവസാന പല്ലായി ശേഷിച്ച ഒറ്റ പല്ലുള്ള വൃദ്ധന്റേയും വരെ ഫോട്ടോകളുണ്ടായിരുന്നു. ആദ്യമായി പല്ലു പോയപ്പോള്‍ എടുത്ത ഫോട്ടോയായിരുന്നു റീവയുടേത്. 'റീവാസ് ഫസ്റ്റ് ടൂത്ത് ഔട്ട്!' എന്നായിരുന്നു അടിക്കുറിപ്പു നല്കിയിരുന്നത്. ഒന്നാമത്തെ പല്ലു പറിച്ച ഉടനേ എടുത്ത ചോര പൊടിഞ്ഞു നില്ക്കുന്ന മോണയോടു കൂടിയ ഇത്തരത്തിലുള്ള സൂക്ഷ്മമായ ഫോട്ടോ ഒന്നേയുണ്ടായിരുന്നുള്ളു.
2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ രണ്ടു മാസം തുടര്‍ച്ചയായി നീണ്ടു നിന്ന വോട്ടെടുപ്പായിരുന്നു മത്സരത്തിന്. ഒന്നു വരെ അഞ്ചു വരെ സ്ഥാനങ്ങളില്‍ വോട്ടു ചെയ്യാനായിരുന്നു ഏര്‍പ്പാടുണ്ടായിരുന്നത്. ഒന്ന് : സ്റ്റിംക്സ്, രണ്ട്: ബാഡ്, മൂന്ന്: ആവറേജ്, നാല്: ഗുഡ്, അഞ്ച്: ആവ്‌സം (വിസ്മയാവഹം) എന്നിങ്ങനെ.
റീവയുടെ ഫോട്ടോയ്ക്ക് ഉയര്‍ന്ന വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥന ബന്ധുക്കളും സുഹൃത്തുക്കളുമായ അനേകം പേര്‍ ഏറ്റെടുത്തതു കൊണ്ടാണ് ഉയര്‍ന്ന വോട്ടിംഗ് നിലയിലെത്തിയത്. എന്‍ട്രികള്‍ 439 ആണുണ്ടായിരുന്നത്. റീവയുടെ ഫോട്ടോ 7508 പേര്‍ കണ്ടു. 2175 വോട്ടു ലഭിച്ചു. റേറ്റിംഗ് 2.6. മത്സര സമയം കഴിഞ്ഞും കാഴ്ചക്കാര്‍ ഫോട്ടോ കാണുന്നുണ്ട്.
ഒറ്റപ്പല്ലു മുളച്ചു തുടങ്ങുന്ന ലിലിയുടെ ഫോട്ടോയാണ് ഒന്നാമത്. 13661 പേര്‍ കണ്ടു. 3652 വോട്ട്. റേറ്റിംഗ് 3.0.
റീയുടെ ഫോട്ടോ തുടക്കത്തില്‍ 256-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ത്തന്നെ 'വൗ', 'ക്യൂട്ട്' എന്നൊക്കെയുള്ള അഭിനന്ദന വാക്കുകള്‍ക്കൊപ്പം എതിര്‍പ്പുകളും കമന്റുകളുടെ രൂപത്തില്‍ ധാരാളമായി എത്തിത്തുടങ്ങിയിരുന്നു. എന്നാലും മത്സരസമയം അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായി.
യു.എസ് ഡെന്‍വര്‍ ഫോട്ടോബക്കറ്റ് കോര്‍പറേഷന്‍ ആയിരുന്നു മത്സര സ്‌പോണ്‍സര്‍.

No comments:
Post a Comment