പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാളും കുടുംബനവീകരണ വാര്‍ഷിക ധ്യാനവും ആഘോഷപൂര്‍വം നടത്തുന്നു.
2011 ജനുവരി 23 മുതല്‍ 26 വരെയാണ് വാര്‍ഷിക ധ്യാനം. തിരുനാള്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യാണ് തിരുനാള്‍ പ്രസുദേന്തി. ഫെബ്രുവരി 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ഫാ.തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ മുഖ്യകാര്‍മികനായിരിക്കും. ഫാ.സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ വികാരിയും ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍ അസിസ്റ്റന്റ് വികാരിയുമാണ്.
No comments:
Post a Comment