കേരള അസീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ മേയ് 19-ന് ചങ്ങനാശേരി
അതിരൂപതാ ശതോത്തര രജതജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. വത്തിക്കാന്‍ പ്രതിനിധി
കര്‍ദിനാള്‍ മാനുവല്‍ മൊണ്‍തെയ്‌രോ ദെ കാസ്‌ട്രോയുടെ സാന്നിധ്യത്തില്‍
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപനം നടത്തും. ദൈവദാസനായി
ഉയര്‍ത്തുന്ന ചടങ്ങ് ജൂണില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെന്റ് ജോര്‍ജ്
ഫൊറോനാ പള്ളിയില്‍ നടക്കും. നാമകരണത്തിന് ഫാ.സിബിച്ചന്‍ പുതിയിടം കപ്പുച്ചിനെ
പോസ്റ്റ്‌ലേറ്ററായി നിയമിച്ചു. ഇതിനുള്ള ഓഫീസ് എടത്വ ഫൊറോന പള്ളിയില്‍
തുറക്കും.
എടത്വ തെക്കേടത്ത് പുത്തന്‍പറമ്പില്‍ ഫീലിപ്പോസിന്റെയും ചമ്പക്കുളം കറുകയില്‍ ത്രേസ്യാമ്മയുടെയും പുത്രനായി 1836 ജൂലൈ എട്ടിനു തൊമ്മച്ചന്‍ ജനിച്ചു. രണ്ടര വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. മാതാവ് ത്രേസ്യാമ്മയുടെ സംരക്ഷണയിലാണ് തൊമ്മച്ചന്‍ വളര്‍ന്നത്. ചെറുപ്പം മുതല്‍ ആത്മീയതയില്‍ തല്പരനായിരുന്ന തൊമ്മച്ചന്‍ വിശുദ്ധരുടെ ജീവിതത്തില്‍ പ്രചോദിതനായി സന്യാസം ആഗ്രഹിച്ചു. വീട്ടിലെ ഏകമകനായിരുന്നതിനാല്‍ സന്യാസജീവിതം സ്വീകരിക്കാന്‍ പരിമിതികളുണ്ടായിരുന്നു.
1856-ല്‍ പുളിങ്കുന്ന് കൂട്ടുമ്മേല്‍ വടക്കേവീട്ടില്‍ അന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു. കുടുംബ ജീവിതത്തില്‍ ഉയര്‍ന്ന വെല്ലുവിളികളെ പ്രാര്‍ഥനാ പൂര്‍വം തന്റെയും കുടുംബാംഗങ്ങളുടെയും വിശുദ്ധീകരണത്തിനുപയോഗിച്ചാണ് ഇദ്ദേഹം പുണ്യശ്ലോകനായത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭയെക്കുറിച്ചു വായിച്ചറിഞ്ഞാണ് തൊമ്മച്ചന്‍ കുടുംബ ജീവിതക്കാര്‍ക്കും സന്യാസ സഭയില്‍ അംഗമാകാമെന്ന തിരിച്ചറിവു നേടിയത്.
കയര്‍ കെട്ടിയവരുടെ സംഘമെന്ന പേരില്‍ കുടുംബ ജീവിതക്കാര്‍ക്കായി മൂന്നാം സഭയ്ക്കു തൊമ്മച്ചന്‍ തുടക്കംകുറിച്ചു. ഫ്രാന്‍സിസ്‌കന്‍ ജീവിത ശൈലിയുടെ പ്രചാരകനെന്ന നിലയിലാണു തൊമ്മച്ചനെ കേരള അസീസി എന്ന അപരനാമത്തിനര്‍ഹനാക്കിയത്.
1879-ല്‍ ആലപ്പുഴ പൂന്തോപ്പ് പള്ളിയില്‍ തൊമ്മച്ചന്റെ നേതൃത്വത്തില്‍ ധര്‍മവീട് എന്ന അനാഥാലയം നിര്‍മിച്ചു.1889-ല്‍ ബിഷപ് ചാള്‍സ് ലവീഞ്ഞ് ഇദ്ദേഹത്തെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി നിയമിച്ചു. 1888-ല്‍ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും നിര്‍ണായക പങ്കാണു തൊമ്മച്ചന്‍ വഹിച്ചത്. കുടുംബജീവിതക്കാര്‍ക്കായി തൊമ്മച്ചന്‍ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1908 നവംബര്‍ ഒന്നിനു ദിവംഗതനായി.

No comments:
Post a Comment