കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) പ്രസിഡന്റായി തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറിയായി ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: അഡ്വ. പ്രദീപ് കൂട്ടാല, പി.ഡി.ജോസഫ് പാലയ്ക്കല്‍ - വൈസ് പ്രസിഡന്റുമാര്‍, ടോം ജോസഫ് മലയാംപുറം - ട്രഷറര്‍, ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, ഫാ.ജയിംസ് പട്ടര്‍കളം സിഎംഐ, എ.സി.മാത്യു എടയാടി, എസ്.ബേബി കരിക്കംപള്ളില്‍, കെ.ജെ.ജോസഫ് അക്കരക്കളം, പി.എം.കുര്യന്‍ നങ്ങേച്ചിവീട്ടില്‍ചിറയില്‍, ബിബി ജോസ് മനയത്ത്, ജോജോ മാത്യു പൂപ്പള്ളി, സുരേഷ് ജോസഫ് മങ്ങാട്ട്, ആന്‍സണ്‍ ആന്റണി ഇളമതയില്‍ - എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
ദര്‍ശനപുരത്ത് കിഡ്‌സ് ആസ്ഥാനത്തു 2012 ജൂണ്‍ 24 ഞായറാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. സൊസൈറ്റിയുടെ പ്രവര്‍ത്തനം മുപ്പതാം വര്‍ഷത്തിലാണ്.
കുട്ടനാടിന്റെയും ആലപ്പുഴ പട്ടണത്തിന്റേയും സമഗ്രവികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പരേതനായ ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ നേതൃത്വത്തില്‍ രൂപം നല്കിയതാണ് കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്). 1982 സെപ്റ്റംബര്‍ 22-ന് 'എ 357/82' എന്ന നമ്പരില്‍ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു. 1982 നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖല, മത്സ്യബന്ധനം, ഗതാഗതം, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ ക്രിയാത്മകവും ബോധവത്കരണത്തിനുതകുന്നതുമായ ഒട്ടനവധി സംഭാവനകള്‍ 'കിഡ്‌സ്' കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നല്കിയിട്ടുണ്ട്.
ആലപ്പുഴ കൈതവനയ്ക്കു സമീപം എ.സി റോഡരുകിലെ കിഡ്‌സ് ലാന്‍ഡില്‍ കുട്ടനാടും കൃഷിയുമായി ബന്ധപ്പെടുത്തിയുള്ള വന്‍ വികസന പദ്ധതികളാണ് വരും മാസങ്ങളില്‍ വിഭാവനം ചെയ്യുന്നത്.

No comments:
Post a Comment