Showing posts with label golden jubilee. Show all posts
Showing posts with label golden jubilee. Show all posts

Monday, September 27, 2010

ഇരട്ട കന്യാസ്ത്രീകള്‍ സുവര്‍ണ ജൂബിലി നിറവില്‍


ഡോക്ടര്‍മാരായ കന്യാസ്ത്രീ ഇരട്ടകള്‍ സന്യസ്ത സുവര്‍ണ ജൂബിലി (1960-2010) ആഘോഷിച്ചു. ആലപ്പുഴ രാമങ്കരി മണലാടി പുത്തന്‍പുരയില്‍ സിസ്റ്റര്‍ റോസി എംഎസ്‌ജെ (സിസ്റ്റര്‍ ഡോ. റോസമ്മ), സിസ്റ്റര്‍ റോസിന എംഎസ്‌ജെ (സിസ്റ്റര്‍ ഡോ. ത്രേസ്യാമ്മ) എന്നിവരാണ് സന്യസ്ത ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുന്നത്. തിരുവനന്തപുരം കുന്നുകുഴി കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കെ.സി.സെബാസ്റ്റ്യന്റെ (ദേവസ്യാച്ചന്‍) ഭാര്യ ലീലാമ്മയുടെ സഹോദരിമാരാണ് ഇരട്ട കന്യാസ്ത്രീകള്‍.

ആലപ്പുഴ പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പള്ളിയിലായിരുന്നു 2010 സെപ്റ്റംബര്‍ 18-ന് ശനിയാഴ്ച രാവിലെ 10.30-ന് കൃതജ്ഞതാ ദിവ്യബലി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍.

മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) ധര്‍മഗിരി നിര്‍മല പ്രോവിന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട കന്യാസ്ത്രീകള്‍ ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലാണ് ഗൈനക്കോളജി, അനസ്‌ത്യേഷ്യ വിഭാഗങ്ങളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്.