Showing posts with label reeva. Show all posts
Showing posts with label reeva. Show all posts

Monday, October 25, 2010

എറണാകുളത്ത് റീവ

റണാകുളം വൈ.എം.സി.എ സംഘടിപ്പിച്ച 34-ാമത് വൈഎംസിഎ - കൊയര്‍ ബോര്‍ഡ് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് - 2010-ല്‍ ആലപ്പുഴ വൈ.എം.സി.എയെ റീവ അന്ന മൈക്കിള്‍ പ്രതിനിധീകരിച്ചു. മിനി കേഡറ്റ്, കേഡറ്റ് മത്സരങ്ങളിലാണ് പങ്കെടുത്തത്. കടവന്ത്ര ഇന്ദിരാ നഗര്‍ വൈഎംസിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

2010 ഒക്ടോബര്‍ 15-നു നടന്ന മത്സരങ്ങളില്‍ അരുണ്‍, രാജീവ് എന്നിവരായിരുന്നു റീവയുടെ കോച്ചുമാര്‍. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായിയുടേയും അനിതയുടേയും ഇളയ മകളാണ്.

റീവയുടെ എറണാകുളത്തെ ആക്ഷന്‍ വീഡിയോ കാണാം. റിയല്‍ പ്ലെയര്‍. 25 സെക്കന്‍ഡ്.
(വീഡിയോ: റിച്ച)

Tuesday, August 3, 2010

ആലപ്പുഴ ടിടി ടൂര്‍ണിയില്‍ റീവ


ലപ്പുഴ വൈ.എം.സി.എ സംഘടിപ്പിച്ച അമ്പത്തിനാലാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ (2010 ജൂലൈ 16-18) റീവ അന്ന മൈക്കിള്‍ പങ്കെടുത്തു. മിനി കേഡറ്റ് ഗേള്‍സ് സിംഗിള്‍സ്, കേഡറ്റ് ഗേള്‍സ് സിംഗിള്‍സ് വിഭാഗങ്ങളിലാണ് മത്സരിച്ചത്. അഖില കേരള ടൂര്‍ണിയില്‍ റീവ ആദ്യമായാണ് പങ്കെടുക്കുന്നത്. ബ്രൈറ്റ് ലാന്‍ഡ് സ്കൂള്‍ ഒന്നാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായ റീവ 2009 മധ്യവേനല്‍ അവധി മുതല്‍ ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയില്‍ ടിടി പരിശീലനം നേടുന്നുണ്ട്.

കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായി (മാനേജര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കോണ്‍വന്റ് സ്ക്വയര്‍, ആലപ്പുഴ)-യുടേയും അനിതയുടേയും മകളാണ് റീവ. ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായ റിച്ച റോസ് മൈക്കിള്‍ സഹോദരി.

ഇതേസമയം, ഈ ടൂര്‍ണമെന്റിലെ വെറ്ററന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ മൈക്കിള്‍ മത്തായി വിജയിയായി. ഇപ്പോള്‍ കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെടിടിഎ) ട്രഷറര്‍ ആണ് മൈക്കിള്‍. കേരള സര്‍വകലാശാലാ ടേബിള്‍ ടെന്നിസ് ടീം ക്യാപ്റ്റനായിരുന്നു.