എറണാകുളം വൈ.എം.സി.എ സംഘടിപ്പിച്ച 34-ാമത് വൈഎംസിഎ - കൊയര്‍ ബോര്‍ഡ് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് - 2010-ല്‍ ആലപ്പുഴ വൈ.എം.സി.എയെ റീവ അന്ന മൈക്കിള്‍ പ്രതിനിധീകരിച്ചു. മിനി കേഡറ്റ്, കേഡറ്റ് മത്സരങ്ങളിലാണ് പങ്കെടുത്തത്. കടവന്ത്ര ഇന്ദിരാ നഗര്‍ വൈഎംസിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.2010 ഒക്ടോബര്‍ 15-നു നടന്ന മത്സരങ്ങളില്‍ അരുണ്‍, രാജീവ് എന്നിവരായിരുന്നു റീവയുടെ കോച്ചുമാര്‍. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായിയുടേയും അനിതയുടേയും ഇളയ മകളാണ്.
റീവയുടെ എറണാകുളത്തെ ആക്ഷന്‍ വീഡിയോ കാണാം. റിയല്‍ പ്ലെയര്‍. 25 സെക്കന്‍ഡ്. (വീഡിയോ: റിച്ച)