Tuesday, May 10, 2011

തോമസ് മൂറച്ചന്റെ എഴുപത്തിയഞ്ചാം ജന്മദിനം

പ്രമുഖ ധ്യാനഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തോമസ് മൂറച്ചന് (ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ, പ്രീഫെക്ട്, ദര്‍ശനവീട്, മല്‍പാന്‍ തോമസ് പോരൂക്കര ഗാര്‍ഡന്‍സ്, ദര്‍ശനപുരം, സനാതനപുരം പി.ഒ., ആലപ്പുഴ-688003) എഴുപത്തിയഞ്ചാം ജന്മദിനം.

കാര്‍മെലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് അംഗമായ തോമസ് മൂറച്ചന്റെ ജനനം 1936 മേയ് പത്തിനാണ്. പ്രഥമ വ്രതവാഗ്ദാനം 1957 മേയ് 19. പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയും 1953 മേയ് 17.

സമഗ്രവികാസ്, ഗുരുകുലം, വികസനത്തിന് യുവനേതൃത്വം, അക്ഷരവും ഭക്ഷണവും, കുട്ടനാട് കാത്തലിക് അസോസിയേഷന്‍, കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, തിലാപ്പിയ കുളങ്ങള്‍, ദര്‍ശനപുരം തുടങ്ങിയ ബഹുമുഖങ്ങളായ അനേകം സേവന രംഗങ്ങള്‍ക്ക് തോമസ് മൂറച്ചന്‍ തുടക്കം കുറിച്ചിട്ടുണ്ട്.

തോമസ് മൂറച്ചന്‍ വൈദികവൃത്തിയുടെ കാല്‍ ശതാബ്ദം പിന്നിട്ടപ്പോള്‍ കെ.സി.എയുടെ ആഭിമുഖ്യത്തില്‍ പൗരോഹിത്യ രജത ജൂബിലി ആലപ്പുഴ സെന്റ് സേവ്യേഴ്‌സ് കാര്‍മ്മല്‍ വില്ലയില്‍ ആഘോഷിച്ചിരുന്നു. 1988 മേയ് 18-നായിരുന്നു അത്.

എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി തോമസ് മൂറച്ചന്‍ രോഗബാധിതനായി കഴിയുകയാണ്. ഇപ്പോള്‍ എറണാകുളം മരട് ലേക്‌ഷോര്‍ ആശുപത്രിയില്‍ ഐസിയുവില്‍ പ്രത്യേക പരിചരണത്തില്‍. (പോസ്റ്റ് 2011 മേയ് 10)

No comments:

Post a Comment