- അമ്പലപ്പുഴയില്‍ കിടങ്ങ് കോരിച്ചത് പെരുമാള്‍ ചാക്കോ
- അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് പുല്പായും അവലും
തെക്കേത്തലയ്ക്കല്‍ പെരുമാള്‍ മാപ്പിളയുടെ മകനായ പെരുമാള്‍ ചാക്കോയുടെ ബുദ്ധിസാമര്‍ഥ്യവും കീര്‍ത്തിയും പ്രദേശവാസികള്‍ എടുത്തുപറഞ്ഞിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്നു. അമ്പലപ്പുഴയില്‍ കിടങ്ങ് (വാട) കോരിച്ചതും പല പ്രധാനപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പാക്കിയതും ചാക്കോയുടെ നേതൃത്വത്തിലും പ്രയത്‌നത്തിലുമായിരുന്നു. തുടര്‍ന്നു ചാക്കോയ്ക്കും സന്തതിക്കും രാജാവ് ചില സ്ഥാനമഹിമകള്‍ കല്പിച്ചു നല്കി.
ക്രൈസ്തവരായ കരിക്കംപള്ളില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു ചെല്ലുമ്പോള്‍ പുല്പായും അഞ്ഞാഴി (അഞ്ചു നാഴി അഥവാ ഒന്നേകാല്‍ ഇടങ്ങഴി) അവലും കാലാകാലത്തോളം കൊടുത്തു ബഹുമാനിച്ചുകൊള്ളണമെന്നു ചെമ്പകശേരി രാജാവ് പ്രമാണം വച്ചിരുന്നത് മതസൗഹാര്‍ദത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടാം. അങ്ങനെ നടന്നു വന്നിരുന്നതുമാണ്. കാലക്രമേണ അതു ഇല്ലാതായി. അമ്പലത്തിലെ വലിയ ഉത്സവത്തിന് രാജ്യത്തിലെ പ്രമാണികളൊക്കെ കൂടുന്നതായതിനാലായിരുന്നു അങ്ങനൊരു ബഹുമാനം.
മുന്‍പു രാജഭരണകാലത്ത് പ്രധാനികള്‍ക്കു രാജാക്കന്മാര്‍ കല്പിച്ചു നല്കിയിരുന്ന സ്ഥാനമഹിമകളില്‍ ഒന്നിലും കുടുംബക്കാരെ ഒഴിവാക്കിയിട്ടില്ല. കുടുംബത്തിലെ പതിനൊന്നു തലമുറയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രധാന ഉത്സവത്തിന് ഇന്ന് (2012 മാര്‍ച്ച് ഒന്‍പത്) കൊടിയേറും. ഉത്സവദിവസങ്ങളില്‍ വേലകളിയുണ്ട്. 17-ന് പ്രസിദ്ധമായ നാടകശാല സദ്യ. 18-ന് ആറാട്ടോടെ ഉത്സവം സമാപിക്കും. പഴയ നാട്ടുരാജാവായിരുന്ന ചെമ്പകശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ ക്രിസ്തുവര്‍ഷം 1545-ലാണ് (കൊല്ലവര്‍ഷം 720) അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
No comments:
Post a Comment