Wednesday, March 30, 2011

കൊച്ചുറാണി വിരമിച്ചു


ടത്വ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് പ്രൊഫ. കൊച്ചുറാണി മൈക്കിള്‍ വിരമിച്ചു. ഫിസിക്‌സ് അധ്യാപികയായിരുന്നു. പാലാ അല്‍ഫോന്‍സ കോളജിലായിരുന്നു പഠനം. എംഎസ്‌സി, ബി.എഡ് ബിരുദധാരി.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തങ്കമ്മയുടേയും എടത്വ ചങ്ങംകരി
വാളംപറമ്പില്‍ കുട്ടപ്പന്റേയും (സേവ്യര്‍ വി. മാത്യു, എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും എടത്വ പഞ്ചായത്ത് മുന്‍ അംഗവും) മകന്‍ ജിമ്മിച്ചന്റെ ഭാര്യയാണ് കൊച്ചുറാണി. പാലാ പ്രവിത്താനം തെക്കേല്‍ കുടുംബാംഗമാണ്. എടത്വ സെന്റ് അലോഷ്യസ് കോളജ് അധ്യാപകനായിരുന്നു ജിമ്മിച്ചനും. നിഷ, നിത, നിധി എന്നിവര്‍ മക്കള്‍.

Monday, March 7, 2011

അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മയില്‍ അമ്മാമ്മ


ന്ത്യയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയെ കണ്‍നിറയെ കണ്ടിട്ടുള്ളതിന്റെ പുണ്യാനുഭവത്തിലാണ് എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കാട്ടുങ്കല്‍ ചിന്നമ്മ. ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറേക്കളം കുടുംബാംഗമായ ചിന്നമ്മയുടെ ചെറുപ്പകാലത്താണ് അല്‍ഫോന്‍സാമ്മ അയല്‍വീട്ടുകാരിയായി താമസിച്ചിട്ടുള്ളത്. അക്കാലത്ത് അന്നക്കുട്ടിയെന്ന അല്‍ഫോന്‍സാമ്മയുടെ കൂട്ടുകാരിയായിരുന്നു ചിന്നമ്മ. ഇപ്പോള്‍ പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കുന്നു.

1928-ല്‍ പഠനത്തിനായിട്ടാണ് അല്‍ഫോന്‍സാമ്മ വാഴപ്പള്ളിയിലെത്തിയത്. 1930 വരെ വാഴപ്പള്ളി എം.എച്ച് സ്‌കൂളില്‍ പഠിച്ചു.

1910 ഓഗസ്റ്റ് 19-നു കുടമാളൂരിലാണ് അല്‍ഫോന്‍സാമ്മയുടെ ജനനം. സഭാവസ്ത്രസ്വീകരണം 1930 മെയ് 19-നു ഭരണങ്ങാനം പള്ളിയില്‍. 1946 ജൂലൈ 28-നു നിര്യാതയായി. 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തുവച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2008 ഒക്ടോബര്‍ 12-ന് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാവരും വളരെ സ്‌നേഹപൂര്‍വം കാട്ടുങ്കല്‍ അമ്മാമ്മ എന്നു വിളിക്കുന്ന ചിന്നമ്മ പരേതനായ വാവച്ചന്റെ ഭാര്യയാണ്. പരേതനായ അപ്പച്ചന്‍, പരേതനായ തങ്കമണി, ചാക്കോച്ചന്‍, ജോര്‍ജുകുട്ടി, അമ്മിണി, പരേതയായ തങ്കമ്മ, തറമ്മ, ജോണിച്ചന്‍, മാത്തുക്കുട്ടി, ളൂവിച്ചന്‍ എന്നിവര്‍ മക്കള്‍.

Saturday, March 5, 2011

കുടുംബത്തിനു വേണ്ടി വിശ്വാസപൂര്‍വം


രിക്കംപള്ളില്‍ കുടുംബത്തിനു വേണ്ടി കുടുംബാംഗങ്ങള്‍ എല്ലാവരും വിശ്വാസപൂര്‍വം എപ്പോഴും പ്രാര്‍ഥിക്കണമെന്ന് വക്കമ്മയച്ചന്‍ (ഫാ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ., അരുള്‍ ആനന്ദര്‍ കോളജ്, കരുമാത്തൂര്‍, മധുര-625514, തമിഴ്‌നാട്) ആഗ്രഹിക്കുന്നു.

'സ്‌നേഹം നിറഞ്ഞ ഈശോയേ, ഞങ്ങള്‍ അങ്ങയോട് അതിരില്ലാതെ നന്ദിയുള്ളവരായിരിക്കുന്നു. ഞങ്ങള്‍ മാതാപിതാക്കളേയും സഹോദരീസഹോദരന്മാരേയും മറ്റു കുടുംബാംഗങ്ങളേയും സ്‌നേഹിക്കുന്നു. പൂര്‍വപിതാക്കളില്‍ ഞങ്ങള്‍ അഭിമാനമുള്ളവരായിരിക്കുന്നു.

കുടുംബത്തിലെ എല്ലാ സന്തോഷകരമായ അനുഭവങ്ങള്‍ക്കും നന്ദി പറയുന്നു.

എന്നാല്‍ ഞങ്ങള്‍ക്ക് ചില സങ്കടകരമായ അവസ്ഥയുണ്ട്. കുടുംബാംഗങ്ങളില്‍ ചിലര്‍ അടുത്തയിടെ ഞങ്ങളെ വേര്‍പിരിഞ്ഞുപോയി. മരിച്ചുപോയ എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു.

പലരും പ്രായത്താലുള്ള അസുഖങ്ങളാല്‍ ക്ലേശങ്ങളനുഭവിക്കുകയാണ്. അവരില്‍ പ്രത്യേക അനുഗ്രഹം ചൊരിയണമേ. രോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം നല്കണമേ.

കുടുംബത്തിലെ ദുഃഖകരമായ അവസ്ഥയില്‍ അങ്ങയോടു ഞങ്ങള്‍ കണ്ണുനീര്‍ ചൊരിഞ്ഞ് താഴ്മയോടെ പ്രാര്‍ഥിക്കുന്നു. കുടുംബത്തില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ ഞങ്ങളോടു കരുണ കാണിക്കണമേ.

കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമായി സഹിക്കാനുള്ള മാനസിക ബലം നല്കണമേ. പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ധൈര്യം നല്കണമേ. പ്രായമായവരെ സ്‌നേഹപൂര്‍വം സഹായിക്കാനും അവര്‍ക്കും താങ്ങും തണലുമാകാനും അനുഗ്രഹം നല്കണമേ. എല്ലാവരോടും അനുഭാവം കാണിക്കാന്‍ അവസരം ഒരുക്കണമേ. കുടുംബാംഗങ്ങള്‍ പരസ്പരം കൂടുതല്‍ വിശ്വാസ്യതയോടെ പെരുമാറാന്‍ ഇടവരുത്തണമേ. കുഞ്ഞുങ്ങള്‍ പരസ്പര ഐക്യത്തോടെ വളരാന്‍ അവസരമൊരുക്കണമേ.

അങ്ങയെ ഞങ്ങള്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ നിസ്സാരരാണ്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും എല്ലാവര്‍ക്കും കൃപ നല്കണമേ. ദയാനിധിയായ അങ്ങയുടെ ദയയും ആശീര്‍വാദവും അനുഗ്രഹവും ഞങ്ങള്‍ തേടുന്നു.'

ഈ പ്രാര്‍ഥനയുടെ പിഡിഎഫ് പതിപ്പ് ഇ-മെയിലില്‍ കിട്ടുന്നതിന് ദയവായി ആവശ്യം അറിയിക്കുക: karikkampallilfamily@gmail.com. അതിന്റെ പ്രിന്റ് എടുത്ത് കുടുംബാംഗങ്ങള്‍ക്ക് കൈമാറാവുന്നതാണ്.

Wednesday, March 2, 2011

കുഞ്ഞുമോനും ലിന്‍സിയും വിവാഹ രജതജൂബിലിയില്‍

ടത്വ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുഞ്ഞുമോനും (തൊമ്മിക്കുഞ്ഞിന്റേയും ഗ്രേസിക്കുട്ടിയുടേയും മകന്‍) ലിന്‍സിയും (മാപ്പിളശേരി, ചമ്പക്കുളം) തമ്മില്‍ വിവാഹിതരായതിന്റെ രജതജൂബിലി ആഘോഷിച്ചു.

എടത്വ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ 1986 മാര്‍ച്ച് രണ്ടിന് ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ആണ് വിവാഹം ആശീര്‍വദിച്ചത്. തൊമ്മിക്കുഞ്ഞിന്റേയും ഗ്രേസിക്കുട്ടിയുടേയും വിവാഹം ആശീര്‍വദിച്ചതും ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ആയിരുന്നു.

വിദ്യാര്‍ഥികളായ രണ്ടു മക്കള്‍. ഗ്രേസ്‌മോളും (പത്താം സ്റ്റാന്‍ഡാര്‍ഡ്) ടോമും (ഏഴാം സ്റ്റാന്‍ഡാര്‍ഡ്)