കരിക്കംപള്ളില്‍ കുടുംബത്തിനു വേണ്ടി കുടുംബാംഗങ്ങള്‍ എല്ലാവരും വിശ്വാസപൂര്‍വം എപ്പോഴും പ്രാര്‍ഥിക്കണമെന്ന് വക്കമ്മയച്ചന്‍ (ഫാ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ., അരുള്‍ ആനന്ദര്‍ കോളജ്, കരുമാത്തൂര്‍, മധുര-625514, തമിഴ്‌നാട്) ആഗ്രഹിക്കുന്നു.
'സ്‌നേഹം നിറഞ്ഞ ഈശോയേ, ഞങ്ങള്‍ അങ്ങയോട് അതിരില്ലാതെ നന്ദിയുള്ളവരായിരിക്കുന്നു. ഞങ്ങള്‍ മാതാപിതാക്കളേയും സഹോദരീസഹോദരന്മാരേയും മറ്റു കുടുംബാംഗങ്ങളേയും സ്‌നേഹിക്കുന്നു. പൂര്‍വപിതാക്കളില്‍ ഞങ്ങള്‍ അഭിമാനമുള്ളവരായിരിക്കുന്നു.
കുടുംബത്തിലെ എല്ലാ സന്തോഷകരമായ അനുഭവങ്ങള്‍ക്കും നന്ദി പറയുന്നു.
എന്നാല്‍ ഞങ്ങള്‍ക്ക് ചില സങ്കടകരമായ അവസ്ഥയുണ്ട്. കുടുംബാംഗങ്ങളില്‍ ചിലര്‍ അടുത്തയിടെ ഞങ്ങളെ വേര്‍പിരിഞ്ഞുപോയി. മരിച്ചുപോയ എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു.
പലരും പ്രായത്താലുള്ള അസുഖങ്ങളാല്‍ ക്ലേശങ്ങളനുഭവിക്കുകയാണ്. അവരില്‍ പ്രത്യേക അനുഗ്രഹം ചൊരിയണമേ. രോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം നല്കണമേ.
കുടുംബത്തിലെ ദുഃഖകരമായ അവസ്ഥയില്‍ അങ്ങയോടു ഞങ്ങള്‍ കണ്ണുനീര്‍ ചൊരിഞ്ഞ് താഴ്മയോടെ പ്രാര്‍ഥിക്കുന്നു. കുടുംബത്തില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ ഞങ്ങളോടു കരുണ കാണിക്കണമേ.
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമായി സഹിക്കാനുള്ള മാനസിക ബലം നല്കണമേ. പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ധൈര്യം നല്കണമേ. പ്രായമായവരെ സ്‌നേഹപൂര്‍വം സഹായിക്കാനും അവര്‍ക്കും താങ്ങും തണലുമാകാനും അനുഗ്രഹം നല്കണമേ. എല്ലാവരോടും അനുഭാവം കാണിക്കാന്‍ അവസരം ഒരുക്കണമേ. കുടുംബാംഗങ്ങള്‍ പരസ്പരം കൂടുതല്‍ വിശ്വാസ്യതയോടെ പെരുമാറാന്‍ ഇടവരുത്തണമേ. കുഞ്ഞുങ്ങള്‍ പരസ്പര ഐക്യത്തോടെ വളരാന്‍ അവസരമൊരുക്കണമേ.
അങ്ങയെ ഞങ്ങള്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ നിസ്സാരരാണ്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും എല്ലാവര്‍ക്കും കൃപ നല്കണമേ. ദയാനിധിയായ അങ്ങയുടെ ദയയും ആശീര്‍വാദവും അനുഗ്രഹവും ഞങ്ങള്‍ തേടുന്നു.'
ഈ പ്രാര്‍ഥനയുടെ പിഡിഎഫ് പതിപ്പ് ഇ-മെയിലില്‍ കിട്ടുന്നതിന് ദയവായി ആവശ്യം അറിയിക്കുക: karikkampallilfamily@gmail.com. അതിന്റെ പ്രിന്റ് എടുത്ത് കുടുംബാംഗങ്ങള്‍ക്ക് കൈമാറാവുന്നതാണ്.
No comments:
Post a Comment