കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍
Monday, March 7, 2011
അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മയില്‍ അമ്മാമ്മ
ഇന്ത്യയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയെ കണ്‍നിറയെ കണ്ടിട്ടുള്ളതിന്റെ പുണ്യാനുഭവത്തിലാണ് എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കാട്ടുങ്കല്‍ ചിന്നമ്മ. ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറേക്കളം കുടുംബാംഗമായ ചിന്നമ്മയുടെ ചെറുപ്പകാലത്താണ് അല്‍ഫോന്‍സാമ്മ അയല്‍വീട്ടുകാരിയായി താമസിച്ചിട്ടുള്ളത്. അക്കാലത്ത് അന്നക്കുട്ടിയെന്ന അല്‍ഫോന്‍സാമ്മയുടെ കൂട്ടുകാരിയായിരുന്നു ചിന്നമ്മ. ഇപ്പോള്‍ പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കുന്നു.
1928-ല്‍ പഠനത്തിനായിട്ടാണ് അല്‍ഫോന്‍സാമ്മ വാഴപ്പള്ളിയിലെത്തിയത്. 1930 വരെ വാഴപ്പള്ളി എം.എച്ച് സ്‌കൂളില്‍ പഠിച്ചു.
1910 ഓഗസ്റ്റ് 19-നു കുടമാളൂരിലാണ് അല്‍ഫോന്‍സാമ്മയുടെ ജനനം. സഭാവസ്ത്രസ്വീകരണം 1930 മെയ് 19-നു ഭരണങ്ങാനം പള്ളിയില്‍. 1946 ജൂലൈ 28-നു നിര്യാതയായി. 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തുവച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2008 ഒക്ടോബര്‍ 12-ന് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
എല്ലാവരും വളരെ സ്‌നേഹപൂര്‍വം കാട്ടുങ്കല്‍ അമ്മാമ്മ എന്നു വിളിക്കുന്ന ചിന്നമ്മ പരേതനായ വാവച്ചന്റെ ഭാര്യയാണ്. പരേതനായ അപ്പച്ചന്‍, പരേതനായ തങ്കമണി, ചാക്കോച്ചന്‍, ജോര്‍ജുകുട്ടി, അമ്മിണി, പരേതയായ തങ്കമ്മ, തറമ്മ, ജോണിച്ചന്‍, മാത്തുക്കുട്ടി, ളൂവിച്ചന്‍ എന്നിവര്‍ മക്കള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment