കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തെക്കേച്ചിറ പി.വി.തോമസും (തോമസുകുട്ടി) കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തന്‍പുരയില്‍ മേരി പി. അഗസ്റ്റിനും (രാജമ്മ) തമ്മില്‍ വിവാഹിതരായതിന്റെ നാല്പതാം വാര്‍ഷികം 2012 ജനുവരി 27-ന് ആഘോഷിച്ചു.
വക്കച്ചന്റേയും സ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മൂത്ത പുത്രനായ തോമസുകുട്ടി എടത്വ സെന്റ് അലോഷ്യസ് സ്‌കൂള്‍, എഴുകോണ്‍ ഇരുമ്പനങ്ങാട്ട് എച്ച്.എസ്., തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള പോലീസ് സര്‍വീസില്‍ സബ് ഇന്‍സ്‌പെക്ടറായി പ്രവേശിച്ചു. വിശിഷ്ടസേവനത്തിന് 1990-ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അര്‍ഹനായി. 1998-ല്‍ ഐപിഎസില്‍ പ്രവേശിച്ചു. കേരള സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍, നിയമസഭ ചീഫ് മാര്‍ഷല്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
മികച്ച കായികതാരമായിരുന്ന തോമസുകുട്ടി കേരള യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനും അത്‌ലറ്റുമായിരുന്നു. കേരള പോലീസ് ടീമിലും കേരള സ്‌റ്റേറ്റ് ടീമിലും താരമായിരുന്നു. പോലീസ് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനും മാനേജരുമായിരുന്നിട്ടുണ്ട്. രണ്ടു പ്രാവശ്യം പോലീസ് അത്‌ലറ്റിക് വ്യക്തിഗത ചാമ്പ്യനായിരുന്നു.
ഭാര്യ രാജമ്മ തിരുവനന്തപുരം തപാല്‍ വകുപ്പ് റിട്ടേണ്‍ഡ് ലറ്റര്‍ ഓഫീസില്‍ (ആര്‍.എല്‍.ഒ) അസിസ്റ്റന്റ് മാനേജരായി റിട്ടയര്‍ ചെയ്തു.
മക്കള്‍: വിനോദ് ജോര്‍ജ് തോമസ് (ഐസിഎസ്‌ഐ ബാങ്ക്, തിരുവനന്തപുരം), ഡോ. ലീമ റോസ് (വിനീത). മരുമക്കള്‍: പാമ്പാടി കടുപ്പില്‍ ആഷ, ചങ്ങനാശേരി നാലുകോടി കാഞ്ഞൂപ്പറമ്പില്‍ ഡോ.മനോജ് (പുഞ്ചിരി ഡെന്റല്‍ ക്ലിനിക്, ചങ്ങനാശേരി) കൊച്ചുമക്കള്‍: സഞ്ജയ്, സോനു, സോന.