കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമം-2010 എടത്വ കരിക്കംപള്ളില്‍ പുത്തന്‍പുരയ്ക്കല്‍ ജോയിച്ചന്റെ വസതിയില്‍ 2011 ജനുവരി 16 ഞായറാഴ്ച രാവിലെ 10 മുതല്‍ നടത്തി. ചാക്കോ തോമ്മ(1874-1946)-യുടെ മക്കളും കൊച്ചുമക്കളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.
ഇതോടൊപ്പം കുട്ടപ്പന്‍ (മേലോട്ടുകൊച്ചി)-ലിസമ്മ (കരിക്കംപള്ളില്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ അന്തോനിക്കുട്ടിയുടേയും പരേതയായ സാറാമ്മ തെക്കേക്കരയുടേയും മകള്‍) ദമ്പതികളുടെ അന്‍പതാം വിവാഹ വാര്‍ഷികവും മോബിന്‍ (ജോയിച്ചന്റെ മകന്‍)-ജ്യോതി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു.
കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍
Sunday, January 23, 2011
Monday, January 17, 2011
പച്ച-ചെക്കിടിക്കാട് ദേവാലയത്തില്‍ തിരുനാള്‍
പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാളും കുടുംബനവീകരണ വാര്‍ഷിക ധ്യാനവും ആഘോഷപൂര്‍വം നടത്തുന്നു.
2011 ജനുവരി 23 മുതല്‍ 26 വരെയാണ് വാര്‍ഷിക ധ്യാനം. തിരുനാള്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യാണ് തിരുനാള്‍ പ്രസുദേന്തി. ഫെബ്രുവരി 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ഫാ.തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ മുഖ്യകാര്‍മികനായിരിക്കും. ഫാ.സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ വികാരിയും ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍ അസിസ്റ്റന്റ് വികാരിയുമാണ്.

Friday, December 31, 2010
കരിക്കംപള്ളില്‍ കോളനി
പുറക്കാട്ടും തോട്ടപ്പള്ളിയിലുമുള്ള കരിക്കംപള്ളില്‍ കോളനികളെക്കുറിച്ച് അറിയാവുന്നവര്‍ ഇ-മെയില്‍ ചെയ്യുക: karikkampallilfamily@gmail.com
Thursday, December 30, 2010
കരിക്കംപള്ളില്‍: അക്ഷരവിന്യാസം
തോമസ് മത്തായി കരിക്കംപള്ളില്‍
കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ആലപ്പുഴയുടെ 1988-ലെ സ്മരണിക പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സ്മരണികയിലെ നാമകോശം ക്രമീകരിക്കുമ്പോള്‍ ആയിരുന്നു അത്. ഒരേ കുടുംബപ്പേരുള്ള വിവിധ ആള്‍ക്കാര്‍ അതെഴുതുമ്പോള്‍ അക്ഷരവിന്യാസത്തില്‍ ഒരുമിപ്പ് കാണിക്കുന്നില്ല! അതുകൊണ്ടു തന്നെ ഒരേ കുടുംബപ്പേര് പലതരത്തിലായിരുന്നു.
കംപ്യൂട്ടര്‍ ഇല്ലാതിരുന്ന അക്കാലത്ത് ഏകദേശം മുന്നൂറു കുടുംബങ്ങളുടെ ഫോട്ടോയുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനും ക്രോഡീകരിക്കാനും എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ ഒരു വര്‍ഷത്തിലേറെയെടുത്തു. അതിലുണ്ടായിരുന്ന ഒരു രസം, യാദൃശ്ചികാ ഒന്നില്‍ കൂടുതല്‍ ബയോഡേറ്റ ഫോറങ്ങള്‍ പൂരിപ്പിച്ചു തന്നിട്ടുള്ളവരുടെ വിവരങ്ങളിലും തികച്ചും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു എന്നതാണ്. ഇപ്പോള്‍ ഒരു ക്ലിക്കില്‍ നടക്കുന്ന കാര്യങ്ങള്‍ പല പ്രാവശ്യം തിരിച്ചും മറിച്ചും എഴുതി ക്രമീകരിക്കേണ്ടിയിരുന്നു അക്കാലത്ത്. പട്ടികകള്‍ പലതാകുമ്പോള്‍ ശ്രമമേറും.
അന്നു ആ സ്മരണികയിലും പിന്നീട് പലര്‍ക്കും വ്യക്തിപരമായും കുടുംബപ്പേരുകള്‍ക്ക് ഐകരൂപ്യം വരുത്തേണ്ടതിനെക്കുറിച്ച് എഴുതിയിരുന്നു. പക്ഷേ ഒന്നും നടന്നിട്ടില്ല എന്നു വേണം കരുതാന്‍. വര്‍ഷം 22 കഴിഞ്ഞിട്ടും 'കരിക്കംപള്ളില്‍' പോലും എത്രയോ തരത്തിലാണ് ഓരോരുത്തരും എഴുതുന്നത്! വീട്ടുകാര്‍ക്കു തന്നെ ഇക്കാര്യത്തില്‍ ഉറപ്പില്ല. പിന്നെ നാട്ടുകാര്‍ എഴുതുന്നതിനെക്കുറിച്ച് പറയാനുമില്ല.
കരിക്കംപള്ളില്‍ (Karikkampallil) എന്ന കുടുംബപ്പേരിന് ഒരു പൊതു അക്ഷരവിന്യാസ രൂപം വേണ്ടിയിരിക്കുന്നു. ആധുനിക ലോകത്ത് മിക്ക കാര്യങ്ങളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ അക്ഷരവിന്യാസത്തിന് (Spelling) വളരെ പ്രാധാന്യമുണ്ട്. ഒരു അക്ഷരം തെറ്റിയാല്‍ പോലും വിചാരിക്കുന്ന കാര്യം നടക്കണമെന്നില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഉറപ്പില്ലാത്ത ഏതാനും അക്ഷരങ്ങള്‍ മാത്രമല്ല കുടുംബനാമം. അതു സ്ഥിരവും അഭിമാനം നല്കുന്നതുമായിരിക്കണം. അപ്പോള്‍ അത് ഒരേപോലെയിരിക്കുകയും വേണം.
ക-രി-ക്കം-പ-ള്ളി-ല്‍ അഥവാ K-a-r-i-k-k-a-m-p-a-l-l-i-l എന്ന അക്ഷരങ്ങള്‍ എത്രയോ തരത്തില്‍ മാറ്റിയും മറിച്ചുമാണ് എഴുതുന്നതെന്നു കണ്ടാല്‍ അത്ഭുതം തോന്നും.
ക രി ക്കം പ ള്ളി
മ്പ ല്ലി
റി യ്ക്കം പി
യ്ക്കാം
ക്കന്‍
ള്ളില്‍
ള്ളിയില്‍
ള്ളിയില്‍
Ka ri kam palli
kkam pallil
ckam pally
ckkam palliyil
ckaam pilli
ckkaam pilly
kkan pilliyil
ckan pp...
ഏതായാലും കരിക്കംപള്ളില്‍ എന്നതിനും ഒരു ഏകീകൃത രൂപം ആവശ്യമാണ്. ഇനിയെങ്കിലും കുടുംബത്തില്‍പ്പെട്ടവര്‍ എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മേല്‍വിലാസമെഴുതുമ്പോഴും അപേക്ഷകള്‍ പൂരിപ്പിക്കുമ്പോഴും ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴും കല്യാണക്കുറി അച്ചടിപ്പിക്കുമ്പോഴും ബോര്‍ഡുകള്‍ എഴുതിക്കുമ്പോഴും എല്ലാം ശ്രദ്ധിച്ചാലേ ഭാവിയിലെങ്കിലും കുടുംബപ്പേര് ആരെഴുതിയാലും ഒരുപോലെയിരിക്കൂ. പാസ്‌പോര്‍ട്ടിലും റേഷന്‍കാര്‍ഡിലും വോട്ടര്‍പട്ടികയിലും ഐഡന്റിറ്റി കാര്‍ഡുകളിലും നിര്‍ബന്ധബുദ്ധിയോടെ കുടുംബപ്പേരു കൃത്യമായി ചേര്‍പ്പിക്കുക തന്നെ വേണം.

Monday, November 1, 2010
മോന്‍സി തെരഞ്ഞെടുക്കപ്പെട്ടു

നിന്ന് മോന്‍സി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് (കോണ്‍ഗ്രസ്) സ്ഥാനാര്‍ഥിയായിരുന്നു. 169 വോട്ടാണ് ഭൂരിപക്ഷം നേടിയത്. പഞ്ചായത്തില്‍ ആകെ 14 സീറ്റാണുള്ളത്. കോണ്‍ഗ്രസ്-8, സി.പി.എം-4, ബി.ജെ.പി-2.
എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ വക്കച്ചന്റേയും ശോശാമ്മയുടേയും ഇളയ മകനാണ് മോന്‍സി. ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കാര്‍ഷികരംഗത്ത് പ്രത്യേക ശ്രദ്ധ നല്കുന്നു. ഭാര്യ: ചാമംപതാല്‍ കറുകക്കളം ഷീല. മക്കള്‍: റോജ, റോഷന്‍, റോഷിനി.
മോന്‍സി ജോര്‍ജിനെക്കൂടാതെ സ്വതന്ത്രനായി ഇലഞ്ഞിക്കല്‍ കരിക്കമ്പള്ളില്‍ ജിമ്മി ജയിംസും എല്‍എഡിഎഫ് സ്വതന്ത്രനായി മേലേഴം ഗോപകുമാറും ചെക്കിടിക്കാട് ഈസ്റ്റ്-009 സ്ഥാനാര്‍ഥികളായിരുന്നു.
Monday, October 25, 2010
എറണാകുളത്ത് റീവ

2010 ഒക്ടോബര്‍ 15-നു നടന്ന മത്സരങ്ങളില്‍ അരുണ്‍, രാജീവ് എന്നിവരായിരുന്നു റീവയുടെ കോച്ചുമാര്‍. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായിയുടേയും അനിതയുടേയും ഇളയ മകളാണ്.
റീവയുടെ എറണാകുളത്തെ ആക്ഷന്‍ വീഡിയോ കാണാം. റിയല്‍ പ്ലെയര്‍. 25 സെക്കന്‍ഡ്. (വീഡിയോ: റിച്ച)
Sunday, October 10, 2010
കഥാപ്രസംഗത്തില്‍ റിച്ച
edtd.jpg)
ആലപ്പുഴ ഫൊറോന ബൈബിള്‍ കലോത്സവം-2010-ല്‍ കഥാപ്രസംഗം ജൂണിയര്‍ വിഭാഗത്തില്‍ റിച്ച റോസ് മൈക്കിള്‍ രണ്ടാം സ്ഥാനം എ ഗ്രേഡോടെ നേടി. സന്യസ്ത വിശുദ്ധര്‍ എന്നതായിരുന്നു വിഷയം.
വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള 'സ്വര്‍ഗീയസൂനം' എന്ന കഥയാണ് അവതരിപ്പിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ചവിട്ടടികളെ പിന്തുടര്‍ന്നുകൊണ്ടു വിശുദ്ധിയുടെ നീലാകാശത്തില്‍ വെള്ളിനക്ഷത്രം പോലെ വിളങ്ങുന്ന ദിവ്യാത്മാവിന്റെ വികാരോജ്ജ്വലമായ ജീവിതകഥയായിരുന്നു അത്. ഈശോയുടെ അഞ്ചു തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ വേദനയോടെ പാദ്രേ പിയോ ഏറ്റുവാങ്ങിയിരുന്നു. ( കഥാപ്രസംഗം സ്വര്‍ഗീയസൂനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.fileden.com/files/2010/10/13/2992419//sorgeeyasoonam 02.pdf )
2010 ഒക്ടോബര്‍ ഒന്‍പത് ശനിയാഴ്ച പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ നടന്ന കലോത്സവത്തില്‍ റിച്ച ഉള്‍പ്പെട്ട സംഘം ഗ്രൂപ്പ് സോംഗില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡോടെ നേടി. ഒന്‍പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അനാദിധര്‍മ സ്വരൂപമേ..., ആബൂന്‍ദ് വശ്മയ്യ... എന്നീ രണ്ടു ഗാനങ്ങളാണ് ആലപിച്ചത്.
കഥാപ്രസംഗത്തിന് തെരേസ, മേഘ, ധന്യ, റോഷന്‍ എന്നിവര്‍ റിച്ചയ്ക്ക് പിന്നണിയായി.
തത്തംപള്ളി സെന്റ് മൈക്കിള്‍സ് സണ്‍ഡേ സ്‌കൂള്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് റിച്ച. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായി (സണ്ണി)-യുടേയും അനിതയുടേയും മകള്‍. റീവ സഹോദരി.
തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജോസ് പുത്തന്‍ചിറ, ഫാ.അനീഷ്, തത്തംപള്ളി അഡോറേഷന്‍ കോണ്‍വന്റിലെ സി.ടെസി ആറ്റുമാലി, സി. അല്‍ഫോന്‍സ കൂടാതെ ബാബു ഉണ്ണേച്ചുപറമ്പില്‍, സച്ചിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വി.വി.ഗ്രിഗറിയാണ് കഥാപ്രസംഗം എഴുതിയത്.
2008-ല്‍ ഫൊറോനതലത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ സിംഗിള്‍ സോംഗ്, ഗ്രൂപ്പ് സോംഗ് എന്നിവയില്‍ എ ഗ്രേഡോടെ റിച്ച രണ്ടാം സ്ഥാനം നേടിയിരുന്നു. കഥാപ്രസംഗത്തിന് എ ഗ്രേഡ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെക്കുറിച്ചായിരുന്നു കഥാപ്രസംഗം.
2007-ല്‍ ചങ്ങനാശേരി അതിരൂപതാ തലത്തില്‍ സബ് ജൂണിയര്‍ കഥാപ്രസംഗത്തില്‍ റിച്ച രണ്ടാം സ്ഥാനം നേടി. മഗ്ദലന മറിയത്തെക്കുറിച്ചായിരുന്നു കഥ. ഫൊറോന തലത്തില്‍ കഥാപ്രസംഗം, സിംഗിള്‍ സോംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോംഗിന് രണ്ടാം സ്ഥാനവും ലഭിച്ചു. എല്ലാത്തിനും എ ഗ്രേഡ്.
രണ്ടാം സ്റ്റാന്‍ഡാര്‍ഡ് മുതല്‍ സണ്‍ഡേ സ്‌കൂള്‍ ഗ്രൂപ്പ് സോംഗ് സംഘത്തില്‍ അംഗമാണ്.
രണ്ടാം സ്റ്റാന്‍ഡാര്‍ഡ് മുതല്‍ സണ്‍ഡേ സ്‌കൂള്‍ ഗ്രൂപ്പ് സോംഗ് സംഘത്തില്‍ അംഗമാണ്.
Subscribe to:
Posts (Atom)