Sunday, May 26, 2013

മാത്യൂസ് പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു

ടത്വ ചെക്കിടിക്കാട്  കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ മാത്യൂസ് സിസില്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു. പച്ച ലൂര്‍ദ് മാതാ പളളിയില്‍ 2013 മേയ് 26-നു ഞായറാഴ്ച രാവിലെ 11-ന് മത്തമ്മ-കുഞ്ഞുമോള്‍ ദമ്പതികളുടെ വിവാഹ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച വിശുദ്ധ കുര്‍ബാന വേളയിലായിരുന്നു കൊച്ചുമകന്റെ ദിവ്യകാരുണ്യസ്വീകരണം.

സിസില്‍ മാത്യു (ചാക്കോച്ചന്‍)-വിന്റേയും ജിന്‍സി (തുണ്ടിയില്‍, പുതുക്കരി)-യുടേയും മകനാണ് മാത്യൂസ് (മത്തായിക്കുഞ്ഞ്). സഹോദരി ട്രേസി മറിയം സിസില്‍ (പിയാക്കുട്ടി)

മത്തമ്മയും കുഞ്ഞുമോളും വിവാഹ സുവര്‍ണ ജൂബിലി ആഘോഷിച്ചു

ടത്വ ചെക്കിടിക്കാട് കരിക്കംപളളില്‍ നന്നാട്ടുമാലില്‍ മത്തമ്മ-കുഞ്ഞുമോള്‍ ദമ്പതികള്‍ വിവാഹ സുവര്‍ണ ജൂബിലി 2013 മേയ് 26-നു ഞായറാഴ്ച ആഘോഷിച്ചു. (2013 സെപ്റ്റംബര്‍ 12-നാണ് യഥാര്‍ഥ അന്‍പതാമത് വിവാഹ വാര്‍ഷികം)

രാവിലെ 11-ന് പച്ച ലൂര്‍ദ് മാതാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പാരീഷ് ഹാളില്‍ സ്‌നേഹവിരുന്നും നടത്തി. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം സ്‌നേഹസൂചകമായി മെമെന്റോ കൈമാറുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

ആഷ്‌ലി, പുഞ്ചിരി, ചാക്കോച്ചന്‍ എന്നിവര്‍ മക്കളും സണ്ണി, സജന്‍, ജിന്‍സി എന്നിവര്‍ മരുമക്കളുമാണ്. അക്കു, അച്ചു, തോമസ്, മാത്യൂസ്, പിയാക്കുട്ടി, മാത്യൂസ് എന്നിവരാണ് കൊച്ചുമക്കള്‍.

അത്തായിയുടേയും വേലങ്കളം അച്ചാമ്മയുടേയും ഇളയമകനാണ് മത്തമ്മ (മാത്യു). തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ നിന്നു ബി.എസ്‌സി ബിരുദം നേടി. പൊതുമരാമത്തു വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1989-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. എടത്വ വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ് കുഞ്ഞുമോള്‍ (ത്രേസ്യാമ്മ).

Friday, May 17, 2013

ജൂവാന പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

ടത്വ വാളംപറമ്പില്‍ ജൂവാന പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.

ജോഷി-ജാന്‍സി (വടയാറ്റ്, തുരുത്തി) ദമ്പതികളുടെ മകളാണ് ജൂവാന. വാളംപറമ്പില്‍ കുട്ടപ്പന്റേയും കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തങ്കമ്മയുടേയും കൊച്ചുമകള്‍.

Sunday, May 5, 2013

തോമാച്ചന്റേയും റോസക്കുട്ടിയുടേയും 35-ാം വിവാഹ വാര്‍ഷികം

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ സഖറിയാസ് തോമസിന്റേയും (തോമാച്ചന്‍) റോസക്കുട്ടി തോമസിന്റേയും 35-ാം വിവാഹ വാര്‍ഷികം 2013 സെപ്റ്റംബര്‍ മൂന്നിന് ആഘോഷിക്കും. ഫാ.ജയിംസ് കരിക്കംപള്ളിലാണ് വിവാഹം പച്ച ലൂര്‍ദ് മാതാ പള്ളിയില്‍ ആശീര്‍വദിച്ചത്.

കരിക്കംപള്ളില്‍ പരേതനായ കറിയാച്ചന്റേയും ചങ്ങനാശേരി വലിയപറമ്പില്‍ ചിന്നമ്മയുടേയും മൂത്ത മകനാണ് കറിയാച്ചന്‍. വില്പന നികുതി ഓഫീസറായിരുന്ന തോമാച്ചന്‍ 2002 മാര്‍ച്ച് 31-നു വിരമിച്ചു. തുടര്‍ന്ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. പാണ്ടങ്കരി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമായ റോസക്കുട്ടി അധ്യാപികയായി വിരമിച്ചു. സ്മിത, സോണിയ, സുബിന്‍ എന്നിവര്‍ മക്കള്‍.

പരേതനായ കുഞ്ഞുമോന്‍, മോളമ്മ, മാത്തുക്കുട്ടി, ലൈലാമ്മ, കുഞ്ഞുമോള്‍ എന്നിവരാണ് തോമാച്ചന്റെ സഹോദരങ്ങള്‍.

Saturday, May 4, 2013

വക്കച്ചന്റേയും മേരിക്കുട്ടിയുടേയും ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

രിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജ് (വക്കച്ചന്‍ 26.01.1926 - 04.05.2012) ഭാര്യ മേരിക്കുട്ടി ജോര്‍ജ് (04.10.1933 -28.03.2012) എന്നിവരുടെ ഒന്നാം ചരമവാര്‍ഷികം 2013 മേയ് നാലിന് ശനിയാഴ്ച സംയുക്തമായി ആചരിച്ചു.

എടത്വ പച്ച ലൂര്‍ദ് മാതാ ദേവാലയത്തില്‍ രാവിലെ 11-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഒപ്പീസും സ്‌നേഹവിരുന്നും നടത്തി.

Sunday, October 21, 2012

നന്നാട്ടുമാലില്‍ ബേബിച്ചന്‍ 35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു

ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ബേബിച്ചനും കൊച്ചുറാണിയും മുപ്പത്തഞ്ചാം വിവാഹ വാര്‍ഷികം 2010 ഒക്ടോബര്‍ 21-ന് ഞായറാഴ്ച ആഘോഷിച്ചു.