ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിനിയാണ് മേഘ. 2006-ല്‍ അഞ്ചു വയസുള്ളപ്പോള്‍ മുതല്‍ കവിതകളും ചെറുകഥകളും എഴുതിത്തുടങ്ങി. ആദ്യ കവിത 'മൈ ബ്രദര്‍ കെവെന്‍' ദോഹയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ പ്രസിദ്ധീകരിച്ചു. ദൂരക്കാഴ്ചകളോടു കൂടി ബാല്യജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും വിസ്മയങ്ങളും കണ്ടെത്തുകയാണ് കവിതകളിലൂടെ മേഘ.
ജോര്‍ജ് ജി. കരിക്കംപള്ളിലിന്റേയും (ജോയിച്ചന്‍) ആലപ്പുഴ എടയാടി മിലന്‍ തോമസിന്റേയും മകളാണ് മേഘ ജോര്‍ജ്. ജനനം 2001 ഏപ്രില്‍ എട്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോര്‍ജ്, എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെയും (വക്കച്ചന്‍) പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും നാലാമത്തെ പുത്രനാണ്. അധ്യാപികയാണ് മിലന്‍. ഖത്തറിലെ ദോഹയിലാണ് മേഘയും കുടുംബവും.
ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ 2011 ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.15-നു സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവൂം ബാലസാഹിത്യകാരനുമായ കല്ലേലി രാഘവന്‍പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സ്‌കറിയാ സക്കറിയ അധ്യക്ഷത വഹിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അരവിന്ദാക്ഷന്‍, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമന്‍ ഇംഗ്ലീഷ് അസോഷ്യേറ്റ് പ്രൊഫസറും പുസ്തകത്തിന്റെ അവതാരികാകാരിയുമായ ഡോ.സന്ധ്യാ പൈ, തൃശൂര്‍ മാനുവല്‍സണ്‍സ് മുന്‍ എംഡി പി.എം. തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമാ സംവിധായകന്‍ ഫാസിലിന്റെ ആശംസാ സന്ദേശം വായിച്ചു.
ആലപ്പുഴയിലെ ലീപ് പബഌക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കവര്‍: ജയകുമാര്‍. ലേഔട്ട്: രാമനാഥന്‍. വില: 30.00 രൂപ.
പുസ്തക പ്രകാശനം സംബന്ധിച്ച് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment